
കാട്ടാക്കട ∙ ചന്തയിൽ എത്തിയ സ്ത്രീയുടെ സ്വർണവും പണവുമടങ്ങിയ പഴ്സ് മോഷ്ടിച്ച നെടുമങ്ങാട് വേട്ടമ്പള്ളി നഗറിൽ ശ്യാമളയെ (65) കാട്ടാക്കട
പൊലീസ് അറസ്റ്റ് ചെയ്തു. കിള്ളി സ്വദേശി യഹിയയുടെ പഴ്സാണ് കവർന്നത്.
7000 രൂപ, 24 ഗ്രാം സ്വർണമാല, 2 ഗ്രാമിന്റെ ലോക്കറ്റ്, 4 ഗ്രാമിന്റെ മോതിരം, എടിഎം കാർഡ് എന്നിവയാണ് പഴ്സിൽ ഉണ്ടായിരുന്നത്. തിങ്കളാഴ്ചയാണ് സംഭവം.
സാധനം വാങ്ങാൻ നിന്ന യഹിയയുടെ പിന്നാലെ കൂടിയ പ്രതി കവറിൽ നിന്ന് പഴ്സ് കവരുകയായിരുന്നു. ഈ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ നെടുമങ്ങാട് നിന്നും ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിനോടു പ്രതി സഹകരിക്കുന്നില്ലെന്നു പൊലീസ് പറഞ്ഞു.
കുറച്ചു പണം കിട്ടിയെങ്കിലും സ്വർണം കണ്ടെത്താനായില്ല. സ്വർണവും പണവും വീട്ടിൽ വയ്ക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ ആണ് ഇവ പഴ്സിൽ വച്ചിരുന്നതെന്ന് യഹിയ പൊലീസിനോട് പറഞ്ഞു.
വിവിധ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ ഒട്ടേറെ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]