
ഇന്ന്
∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും പ്രതീക്ഷിക്കാം.
∙കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.
∙കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.
ഗതാഗത നിയന്ത്രണം
തിരുവനന്തപുരം∙ പേട്ട–ആനയറ – വെൺപാലവട്ടം റോഡിൽ സുവിജ് പൈപ്പ് ലൈൻ ജോലികൾ നടക്കുന്നതിനാൽ പേട്ട
ആനയറ വെൺപാലവട്ടം ഭാഗത്തേക്കുള്ള വലിയ വാഹന ഗതാഗതത്തിന് ഇന്നു മുതൽ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. പേട്ടയിൽ നിന്നു വെൺപാലവട്ടം ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ പള്ളിമുക്ക്-കണ്ണമ്മൂല-കുമാരപുരം റോഡ് വഴിയോ ചാക്ക വഴിയോ വെൺപാലവട്ടം ഭാഗത്തേക്ക് പോകണം. വെൺപാലവട്ടത്ത് നിന്നു പേട്ട
ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ കുമാരപുരം കണ്ണമ്മൂല വഴിയും പോകണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ: 0471-2558731, 9497990005.
അപേക്ഷ ക്ഷണിച്ചു
പാലോട്∙ നന്ദിയോട് കൃഷിഭവനിൽ ചിങ്ങം ഒന്നിന് കർഷകരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ജൈവകർഷകൻ, വനിത കർഷക, വിദ്യാർഥി കർഷകർ,പട്ടികജാതി, പട്ടിക വർഗ കർഷകർ, മുതിർന്ന കർഷക എന്നീ വിഭാഗങ്ങളിൽ അപേക്ഷിക്കാം. 5ന് മുൻപ് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം.
മെന്ന് കൃഷി ഓഫിസർ അറിയിച്ചു.
സ്പോട് അഡ്മിഷൻ
അരുവിക്കര∙ സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. വസ്ത്ര നിർമാണം, അലങ്കാരം, രൂപ കൽപന, വിപണനം എന്നീ മേഖലകളിൽ പരിശീലനം നൽകും. താൽപര്യമുള്ളവർക്ക് 5ന് രാവിലെ 10 ന് നെടുമങ്ങാട് ഗവ.
ടെക്നിക്കൽ ഹൈസ്കൂളിൽ സ്പോട് അഡ്മിഷൻ നടക്കും. ഫോൺ: 0472-2812686, 9074141036.
അധ്യാപക ഒഴിവ്
നെയ്യാറ്റിൻകര ∙ പരണിയം ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ: എച്ച്എസ്ടി സോഷ്യൽ സയൻസ്, ഇംഗ്ലിഷ്. അഭിമുഖം നാളെ രാവിലെ 10ന്.
8075371809 വട്ടിയൂർക്കാവ് ∙ കാച്ചാണി ഗവ.ഹൈസ്കൂൾ: എച്ച്എസ്ടി (നാച്വറൽ സയൻസ്). അഭിമുഖം ഇന്ന് 10.30 ന്.
വെള്ളറട ∙ മൈലച്ചൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ: എൽപിഎസ്ടി, എഫ്ടിഎം.
അഭിമുഖം നാളെ രാവിലെ 10ന്. 0471 2255464.
ധനുവച്ചപുരം ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ്: മാത്തമാറ്റിക്സ് ഗെസ്റ്റ് അധ്യാപകർ. അഭിമുഖം നാളെ 11ന്.
0471 2234374, 9496153141.
ട്രഷറി: ഒഴിവ് റിപ്പോർട്ട് ചെയ്യുന്നില്ല
തിരുവനന്തപുരം ∙ ട്രഷറി വകുപ്പിൽ വിവിധ ജില്ലകളിലായി എൽഡി ക്ലാർക്കുമാരുടെ 50 ഓളം ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ല.മേയിൽ വകുപ്പിലുണ്ടായ കൂട്ട വിരമിക്കലിന് ശേഷം ഡപ്യൂട്ടി ഡയറക്ടർ മുതൽ താഴോട്ടുള്ള ഒഴിവുകൾ നികത്തിയിട്ടില്ല.
ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും
തിരുവനന്തപുരം ∙ ജൂൺ 10നു തുടങ്ങിയ 52 ദിവസത്തെ മൺസൂൺ കാല ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും.
എല്ലാ മത്സ്യബന്ധന യാനങ്ങളും കാലാവസ്ഥ മുന്നറിയിപ്പ് പാലിച്ചു മാത്രമേ കടലിൽ പോകാവൂ എന്ന് അധികൃതർ അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ആധാർ കാർഡ് പരിശോധനയ്ക്ക് നൽകണം. അതിഥി തൊഴിലാളികൾ അതിഥി പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]