
തിരുവനന്തപുരം ∙ എംസി റോഡിൽ പരുത്തിപ്പാറ ജംക്ഷനിലും നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിനു മുൻവശവും റോഡ് തകർന്നത് ‘മലയാള മനോരമ’ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി. പരുത്തിപ്പാറ ജംക്ഷനിൽ റോഡിന്റെ ഒരു ഭാഗം ടാറിങ്ങിനായി മെറ്റൽ നിരത്തി.
നാലാഞ്ചിറയിൽ കുഴിയുണ്ടായിരുന്ന ഭാഗത്ത് കോൺക്രീറ്റ് ഉപയോഗിച്ചു കുഴി നികത്തി.മണ്ണന്തലയിലും റോഡ് അറ്റകുറ്റപ്പണി തുടങ്ങിയിട്ടുണ്ട്.
അതേസമയം, എംജി റോഡിൽ പ്ലാമൂട്– പട്ടം ഭാഗത്ത് പട്ടം ജംക്ഷനിൽ വലിയ കുഴി രൂപപ്പെട്ടു. ഇവിടെ കുഴിയിൽ പൂട്ടുകട്ടകൾ ഇട്ടിട്ടുണ്ടെങ്കിലും ഇരുചക്ര വാഹനങ്ങളുൾപ്പെടെ അപകടത്തിലാകാനിടയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]