
പാലോട് കല്ലറ റോഡിൽ മാർഗതടസ്സം സൃഷ്ടിച്ചു കാട്ടുപോത്തുകൾ
പാലോട്∙ കല്ലറ റോഡിൽ പാണ്ടിയൻപാറയിൽ കാട്ടുപോത്തുകളുടെ വിളയാട്ടം. കഴിഞ്ഞ രാത്രി 20ലേറെ കാട്ടുപോത്തുകൾ പാണ്ടിയൻപാറയിൽ മാർഗതടസ്സം സൃഷ്ടിച്ചു.
രാത്രിയും പകലും യാത്രക്കാർക്ക് ശല്യം ഉണ്ടെങ്കിലും പ്രത്യേകിച്ച് രാത്രികാല യാത്ര കടുത്ത ഭീഷണി ഉയർത്തുകയാണ്. കൂട്ടമായിട്ടാണ് സഞ്ചരിക്കുന്നത്. വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് റോഡിനു കുറുകെ ചാടുന്നത്.
ഇരുചക്ര വാഹനങ്ങളിൽ വരുന്ന പലരും അപകടത്തിൽപ്പെടുകയാണ്. പാലോട് വന മേഖലയിലും ജനവാസ മേഖലയിലും കാട്ടുപോത്തുകൾ ക്രമാതീതമായി പെരുകിയതായും നടപടി സ്വീകരിക്കാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]