
ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ചു കിട്ടാതെ പിന്നോ ട്ടില്ലെന്ന് ‘ആശ’മാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ചു കിട്ടാതെ സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തകർ . സ്ത്രീ തൊഴിലാളികളുടെ അവകാശ സമരപോരാട്ടം എന്ന നിലയിൽ ഇന്നു മുടി മുറിച്ചും തല മുണ്ഡനം ചെയ്തും നടത്തുന്ന പ്രതിഷേധം രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുമെന്നാണു നിഗമനം. ദേശീയ മാധ്യമങ്ങളുടെയും രാജ്യാന്തര വാർത്ത ഏജൻസികളുടെയും സാന്നിധ്യം സമര വേദിയിലുണ്ട്. ഇതോടെ ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും സമരത്തിന് പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ.
നൂറിലേറെ രാജ്യങ്ങളിലെ തൊഴിലാളി സംഘടനകൾ അംഗങ്ങളായ ആഗോള തൊഴിലാളി ഫെഡറേഷനായ പബ്ലിക് സർവീസ് ഇന്റർനാഷനലും സമരം ഒത്തുതീർപ്പാക്കണമെന്ന് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട് തീർത്തും നിരുത്തരവാദപരമായ സമീപനമാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദനും വൈസ് പ്രസിഡന്റ് എസ്.മിനിയും പറഞ്ഞു. ആശമാരുടെ നിരാഹാരസമരം ഇന്ന് 12–ാം ദിവസത്തിലേക്കു കടക്കും. എസ്.എസ്.അനിതകുമാരി, ബീന പീറ്റർ, എസ്.ബി.രാജി എന്നിവരാണ് ഇപ്പോൾ നിരാഹാരം അനുഷ്ഠിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് നിരാഹാരം അനുഷ്ഠിച്ചിരുന്ന എസ്. ശൈലജയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഈന്തപ്പഴം നൽകി മന്ത്രി ; ആശാ സമരക്കാർക്ക് അയച്ച് മസ്ജിദ് കമ്മിറ്റി
കളമശേരി ∙ മന്ത്രി പി.രാജീവ് റമസാൻ നോമ്പാചരണത്തിന്റെ ഭാഗമായി ആശംസയ്ക്കൊപ്പം പള്ളിയിൽ എത്തിച്ചു നൽകിയ മുന്തിയ ഇനം ഈന്തപ്പഴ പാക്കറ്റ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാർക്കു പെരുന്നാൾ ദിനത്തിൽ എത്തിച്ചു നൽകുമെന്നു കളമശേരി അൽഹുദാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് എൻ.എ.മുഹമ്മദ്കുട്ടി അറിയിച്ചു. മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള സ്റ്റാഫാണ് ഈന്തപ്പഴ പാക്കറ്റ് എത്തിച്ചു നൽകിയത്.പെരുന്നാൾ ദിനത്തിൽ ഒരാൾ പോലും പട്ടിണി കിടക്കരുതെന്നാണു വിശ്വാസമെന്നും സെക്രട്ടേറിയറ്റ് നടയിൽ ആശാ വർക്കർമാർ നിരാഹാരം കിടക്കുകയാണെന്നും മുഹമ്മദ്കുട്ടി പറഞ്ഞു.