
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (31-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ഈദുൽ ഫിത്ർ പ്രമാണിച്ച് റെയിൽവേ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളുടെ പ്രവർത്തനം രാവിലെ 8 മുതൽ 2 വരെ
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കു സാധ്യത. ഉയർന്ന താപനിലയും തുടരും.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
വാട്ടർഅതോറിറ്റി കൗണ്ടർ ഇന്ന് പ്രവർത്തിക്കും
നെയ്യാറ്റിൻകര ∙ ഈദുൽ ഫിത്ർ ദിനമായ ഇന്ന് വാട്ടർഅതോറിറ്റിയുടെ നെയ്യാറ്റിൻകര സബ് ഡിവിഷനും കാഞ്ഞിരംകുളം സബ് ഡിവിഷനും കീഴിലുള്ള റവന്യു കലക്ഷൻ കൗണ്ടറുകൾ രാവിലെ 10 മുതൽ വൈകുന്നേരം 3.30 വരെ തുറന്നു പ്രവർത്തിക്കും.
അവധിക്കാല ക്ലാസ്
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകരയുടെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന ചില അവധിക്കാല ക്ലാസുകൾ.
∙ പ്രദീപ്തി എജ്യുക്കേഷനൽ എൻഹാൻസ്മെന്റ് സെന്ററിൽ 2 മുതൽ അവധിക്കാല ‘ലിറ്റിൽ സയന്റിസ്റ്റ്’ പ്രോഗ്രാം നടത്തുന്നു. ക്ലാസുകൾ ഡോ. എസ്.പ്രദീപ് നയിക്കും. 9446903902.
∙ ലൈഫ് ഫൗണ്ടേഷന്റെ അവധിക്കാല ക്ലാസുകൾ 2 മുതൽ മേയ് 30 വരെ നടത്തും. ചിത്രരചന, ഡാൻസ്, ക്ലേ മോഡലിങ്, മ്യൂസിക്, പെയ്ന്റിങ്, തിയറ്റർ ലാബ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തുടങ്ങിയവയിലാണ് പരിശീലനം. 8078704271.
∙ നെല്ലിമൂട് പിആർഎം പബ്ലിക് സ്കൂളിൽ 9 മുതൽ മേയ് 10 വരെ അവധിക്കാല ശലഭസംഗമം ക്യാംപ് നടത്തുന്നു. നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹൻ ഉദ്ഘാടനം ചെയ്യും. കലാകായിക പരിശീലനം നൽകും. 9388192595.
∙ ചപ്പാത്ത് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശാന്തിഗ്രാം, വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ കുട്ടികൾക്കായി 3 മുതൽ 5 വരെ ത്രിദിന അവധിക്കാല ക്യാംപ് നടത്തുന്നു. വ്യക്തിത്വ വികസനം, ജീവിത നൈപുണി, നേതൃത്വ വികസനം, പ്രകൃതി സംരക്ഷണം, നല്ല ഭക്ഷണം, പ്രകൃതി കൃഷി, പരിസ്ഥിതി സംരക്ഷണം, നിയമം തുടങ്ങിയവർ പരിശീലനം നൽകും. 7594015759.
ബാലരാമപുരം ∙ അവധിക്കാല നീന്തൽ പരിശീലനത്തിന് പള്ളിച്ചൽ പൂങ്കോട് രാജീവ് ഗാന്ധി നാഷനൽ സ്വിമ്മിങ് പൂൾ ഒരുങ്ങി. പരിശീലനം ഏപ്രിൽ 2 മുതൽ മേയ് 31 വരെ രാവിലെ 6.30 മുതൽ 9.30 വരെയും വൈകുന്നേരം 4 മുതൽ 7 മണി വരെയും നടക്കും. ആദ്യ ബാച്ചിന്റെ ഉദ്ഘാടനം 2 ന് രാവിലെ 8 ന് പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് നിർവഹിക്കും. 9744316911.