തിരുവനന്തപുരം ∙ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യ ന്യൂസീലൻഡ് ക്രിക്കറ്റ് മത്സരം നടക്കുന്നതിനാൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 12 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. കഴക്കൂട്ടം, അമ്പലത്തിൻകര, കാര്യവട്ടം എൻഎച്ച് റോഡ്, അമ്പലത്തിൻകര കുമിഴിക്കര, സ്റ്റേഡിയം ഗേറ്റ് 4, കുരിശടി, കാര്യവട്ടം സ്റ്റേഡിയത്തിനു ചുറ്റുമുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.
∙തിരുവനന്തപുരത്ത് നിന്നു ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാര്യവട്ടം, ശ്രീകാര്യം വഴി പോകുന്നത് ഒഴിവാക്കണം. ചാക്ക വഴിയും, ഉള്ളൂർ ആക്കുളം വഴിയും ബൈപാസിലൂടെ ആറ്റിങ്ങൽ ഭാഗത്തേക്ക് പോകണം.
∙ ഗതാഗതത്തിരക്ക് ഉണ്ടായാൽ വെട്ടുറോഡ് , കഴക്കൂട്ടം, കാര്യവട്ടം, ചാവടിമുക്ക്, ചേങ്കോട്ടുകോണം, പുല്ലാന്നിവിള ഭാഗങ്ങളിൽ നിന്നു സ്റ്റേഡിയം ഭാഗത്തേക്ക് ടിക്കറ്റുള്ള വാഹനങ്ങൾ മാത്രം കടത്തി വിടും. മറ്റു വാഹനങ്ങൾ വഴി തിരിച്ചു വിടും.
∙ ആറ്റിങ്ങൽ ഭാഗത്ത് നിന്നു കാര്യവട്ടം ശ്രീകാര്യം വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ വെട്ടുറോഡ്, ചന്തവിള, കാട്ടായിക്കോണം, ചെമ്പഴന്തി, ശ്രീകാര്യം വഴി പോകണം.
∙ഉള്ളൂർ ഭാഗത്ത് നിന്നു വെട്ടുറോഡ് ആറ്റിങ്ങൽ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ഉളളൂർ, ആക്കുളം, കുഴിവിള വഴി ബൈപാസിലൂടെ പോകണം.
∙കാട്ടായിക്കോണം ഭാഗത്തു നിന്നു വെട്ടുറോഡ് വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ കാട്ടായിക്കോണം, ചേങ്കോട്ടുകോണം , ചെമ്പഴന്തി, ശ്രീകാര്യം വഴി പോകണം.
വാഹന പാർക്കിങ്
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിന് സമീപത്തെ ഗ്രൗണ്ട്, അമ്പലത്തിൻകര ജംക്ഷനിലെ മുസ്ലിം ജമാഅത്തിന്റെ പാർക്കിങ് ഗ്രൗണ്ട്, അമ്പലത്തിൻകര ടെക്നോപാർക്ക് റോഡിന്റെ വശങ്ങൾ.
ആറ്റിങ്ങൽ ഭാഗത്ത് നിന്നുള്ളവർ കഴക്കൂട്ടം അൽസാജ് കൺവൻഷൻ സെന്റർ പാർക്കിങ് ഗ്രൗണ്ട്, കാര്യവട്ടം കേരള യൂണിവേഴ്സിറ്റി ക്യാംപസ് പാർക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
ശ്രീകാര്യം , കാട്ടായിക്കോണം ഭാഗത്ത് നിന്ന് വരുന്നവർ എൽഎൻസിപിഇ, യൂണിവേഴ്സിറ്റി കോളജ് ഗ്രൗണ്ട്, ബിഎഡ് കോളജ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. തിരുവല്ലം, ചാക്ക ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ആനയറ വേൾഡ് മാർക്കറ്റ് പാർക്കിങ് ഗ്രൗണ്ട്, കരിക്കകം ക്ഷേത്രം പാർക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
സൗജന്യ സർവീസ്
കഴക്കൂട്ടം അൽസാജ് കൺവൻഷൻ സെന്റർ, ആനയറ വേൾഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്ര പാർക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്കും തിരിച്ചും സൗജന്യ ഷട്ടിൽ സർവീസ് ഉണ്ടാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

