തിരുവനന്തപുരം ∙ന്യൂസീലൻഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, റിങ്കു സിങ്, കുൽദീപ് യാദവ്, രവി ബിഷ്ണോയ് എന്നിവരും ടീമിന്റെ സപ്പോർട്ടിങ് സ്റ്റാഫുമാണ് ഇന്നലെ രാവിലെ 9ന് ദർശനത്തിനെത്തിയത്
പൊലീസ് സുരക്ഷയിൽ വടക്കേനടയിലെത്തിയ താരങ്ങളെ ക്ഷേത്ര ഭരണസമിതി അംഗങ്ങൾ ചേർന്നു സ്വീകരിച്ചു. ഭരണസമിതി ഓഫിസിലെത്തി വേഷം മാറി മുണ്ടും മേൽമുണ്ടും അണിഞ്ഞായിരുന്നു ദർശനത്തിനായി പോയത്.
അപ്രതീക്ഷിതമായി മുന്നിലെത്തിയ താരങ്ങളുടെ ചിത്രങ്ങളെടുക്കാൻ തിരക്കുകൂട്ടിയവർക്ക് ഇടയിലൂടെ പ്രയാസപ്പെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ അവരെ ഗോപുരവാതിൽ കടത്തിവിട്ടത്.
തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെത്തുന്ന സൂര്യകുമാർ യാദവ് ഒപ്പമുണ്ടായിരുന്നവർക്കു ക്ഷേത്രത്തെക്കുറിച്ചു വിശദീകരിച്ചു കൊടുക്കുന്നുണ്ടായിരുന്നു. അര മണിക്കൂറോളമാണ് താരങ്ങൾ ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ചത്. ദർശനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴും ആരാധകർ ചിത്രങ്ങൾ പകർത്താൻ തിരക്കുകൂട്ടി.
ദർശനത്തിനു ശേഷം കളിക്കാർ കോവളത്തെ ഹോട്ടലിലേക്കു മടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

