തിരുവനന്തപുരം ∙ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട ജംക്ഷനുകൾ കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നവിധം നവീകരിക്കും.
ഗതാഗത വകുപ്പിന്റെ നിർദേശപ്രകാരം ഇവ മാതൃകാ ജംക്ഷനുകളായി നവീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉറപ്പു നൽകി.
കാൽനടയാത്രക്കാർക്ക് സിഗ്നൽ നിയന്ത്രിക്കാവുന്ന പെലിക്കൻ സിഗ്നലുകൾ, വേഗത്തടയും സീബ്ര ലൈനും ചേർന്ന പുതിയതരം ടേബിൾ ടോപ് സീബ്ര ക്രോസിങ്ങുകൾ, നിലവിലെ സീബ്ര ലൈനുകൾക്ക് പുതിയ പെയ്ന്റ്, സീബ്ര ക്രോസിങ്ങുകളിൽനിന്ന് നടപ്പാതകളിലേക്കു വീൽചെയറുകൾക്കു കയറാനുള്ള സൗകര്യം, കാൽനടയാത്രക്കാരെ സീബ്ര ക്രോസിങ്ങുകളിലേക്കു മാത്രം നയിക്കുന്നതിനായി മീഡിയനുകളിലും നടപ്പാതകളിലും ബാരിക്കേഡുകൾ എന്നിവ സ്ഥാപിക്കും.
ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജുവിന്റെ നിർദേശ പ്രകാരം 3 മേഖലകളായി തിരിച്ചു റോഡുകളിൽ പരിശോധന നടത്തിയാണ് ജംക്ഷനുകൾ കണ്ടെത്തിയത്.എല്ലാ പൊലീസ് ഡ്രൈവർമാരും മാതൃകാ ഡ്രൈവർമാരാകണമെന്നു നിർദേശം നൽകുമെന്ന് ഗതാഗത കമ്മിഷണർ പറഞ്ഞു. കാൽനടയാത്രക്കാർ റോഡു കുറുകെ കടക്കുന്ന സ്ഥലങ്ങളിൽ പൊലീസ് വാഹനം നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുത്. സിഗ്നലുകളിൽ മുന്നോട്ടുകയറി സീബ്ര ക്രോസിങ്ങിന് മുകളിൽ വാഹനം നിർത്താൻ ട്രാഫിക് പൊലീസ് ഡ്രൈവർമാരോട് ആവശ്യപ്പെടരുത്.
ഇതു സംബന്ധിച്ച് ട്രാഫിക് ഐജി രേഖാമൂലം ഉത്തരവ് പുറപ്പെടുവിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

