തിരുവനന്തപുരം ∙ ഡിസംബറിൽ വെള്ള കാർഡ് ഉടമകൾക്ക് 10 കിലോഗ്രാം അരിയും നീല കാർഡുകാർക്ക് 5 കിലോ സ്പെഷൽ അരിയും ലഭിക്കും. കഴിഞ്ഞമാസം വെള്ള കാർഡ് ഉടമകൾക്ക് 5 കിലോഗ്രാമും നീല കാർഡിന് 2 കിലോഗ്രാമും വീതമായി സാധാരണ വിഹിതവുമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ, അരി വിഹിതം വർധിപ്പിച്ചതും സ്പെഷൽ അരി വിഹിതം പ്രഖ്യാപിച്ചതും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്നു പരാതി ഉയർന്നിട്ടുണ്ട്.അതേസമയം, നവംബറിലെ റേഷൻ വിതരണം ഇന്നലെ പൂർത്തിയായി.
ഇന്നും നാളെയും റേഷൻ കടകൾക്ക് അവധിയാണ്. സ്റ്റോക്കെടുപ്പു ക്രമീകരിക്കാനാണു നാളത്തെ അവധി.
ഡിസംബറിലെ വിതരണം ചൊവ്വാഴ്ച ആരംഭിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

