തിരുവനന്തപുരം ∙ കടലിൽ യുദ്ധക്കപ്പലുകൾ നിരന്നു. സന്ധ്യയാകും മുൻപേ മൂടൽ മഞ്ഞു പരന്ന കടലിൽ, കപ്പലിൽ നിന്നു പോർ വിമാനങ്ങൾ പറന്നുയർന്നു.
ആകാശത്തെ ഹെലികോപ്റ്റർ മുതൽ കടലിനടിയിലെ സബ് മറീൻ വരെ നിരന്നപ്പോൾ ശംഖുമുഖത്തു കടൽക്കരുത്തിന്റെ വിസ്മയക്കാഴ്ചയൊരുങ്ങി. ഡിസംബർ 3 ന് നടക്കുന്ന നാവികസേനാ ദിനാഘോഷത്തിന്റെ ഫുൾഡ്രസ് റിഹേഴ്സൽ കാഴ്ചക്കാരിൽ ആവേശമുയർത്തി. നാളെയാണ് അവസാനവട്ട
ഫുൾഡ്രസ് റിഹേഴ്സൽ നടക്കുക. 3 ന് വൈകിട്ട് 4.15 ന് രാഷ്ട്രപതി ദ്രൗപതി മുർമു വിശിഷ്ടാതിഥിയായി എത്തുമ്പോൾ കാണാൻ പോകുന്ന പൂരത്തിന്റെ സാംപിൾ വെടിക്കെട്ടായിരുന്നു ഇന്നലെ ശംഖുമുഖം തീരത്തു നടന്നത്.
∙ 3 ന് നടക്കുന്ന നാവികസേനാ ദിനാഘോഷവും നാളെ നടക്കുന്ന 4.30 ന് നടക്കുന്ന റിഹേഴ്സലും കാണാനെത്തുന്ന പൊതുജനങ്ങൾ വൈകിട്ട് 4 ന് മുൻപ് നിർദേശിച്ചിരിക്കുന്ന പാർക്കിങ് ഗ്രൗണ്ടുകളിലെത്തി കെഎസ്ആർടിസി ബസുകളിൽ വെട്ടുകാട് ഭാഗത്ത് എത്തണം.
∙ പരിപാടി കാണാൻ 12 വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടു വരുന്നത് പരമാവധി ഒഴിവാക്കണം. ∙ വേളി ടൂറിസ്റ്റ് വില്ലേജിന് സമീപമുള്ള വേളി ഡിടിപിസിയുടെ ഗ്രൗണ്ടിൽ കെഎസ്ആർടിസി വാഹനങ്ങൾക്കു മാത്രമായിരിക്കും പാർക്കിങ് അനുവദിക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

