തിരുവനന്തപുരം ∙ പത്തുദിവസം നീണ്ട അൽപശി ഉത്സവത്തിനു സമാപനം കുറിച്ച് ശ്രീപത്മനാഭസ്വാമിക്ക് ശംഖുമുഖം കടവിൽ ഇന്ന് ആറാട്ട്.
ഇന്ന് വൈകിട്ട് പത്മനാഭ സ്വാമിയേയും നരസിംഹ മൂർത്തിയേയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയേയും സമുദ്രത്തിൽ ആറാടിക്കും. ഉത്സവത്തോടനുബന്ധിച്ച് സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ ഇന്നലെ നടത്തിയ പള്ളിവേട്ട
ഭക്തി നിർഭരമായിരുന്നു. ഇന്നലെ രാത്രി ഉത്സവ ശീവേലിക്കു ശേഷം വേട്ടക്കെഴുന്നള്ളത്ത് ആരംഭിച്ചു.
ശ്രീപത്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹം സ്വർണ ഗരുഡ വാഹനത്തിലും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയെയും നരസിംഹ മൂർത്തിയേയും വെള്ളി ഗരുഡ വാഹനത്തിലുമാണ് എഴുന്നള്ളിച്ചത്.
തിരുവിതാംകൂർ രാജ കുടുംബസ്ഥാനി മൂലംതിരുനാൾ രാമവർമ ഉടവാളുമായി പടിഞ്ഞാറെ നടവഴി അകമ്പടി സേവിച്ചു. പൊലീസും കുതിരപ്പട്ടാളവും കോൽക്കാരും കുന്തക്കാരും, മറ്റു ഉദ്യോഗസ്ഥരും ഘോഷയാത്രയിൽ അണിനിരന്നു.
വാദ്യമേളങ്ങളില്ലാതെ നിശബ്ദമായാണ് ഘോഷയാത്ര സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ ഒരുക്കിയ വേട്ടക്കളത്തിൽ എത്തിയത്. തന്ത്രി അമ്പും വില്ലും ആവാഹനം കഴിച്ച് സ്ഥാനിക്ക് കൈമാറി.
പ്രതീകാത്മകമായി കരിക്കിൽ അമ്പ് എയ്ത് അദ്ദേഹം വേട്ട
നടത്തി. ശേഷം വാദ്യഘോഷങ്ങളോടെ എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് മടങ്ങി.
ആറാട്ട് ഘോഷയാത്ര ചടങ്ങുകൾ ഇന്ന് വൈകിട്ട് അഞ്ചോടെ ആരംഭിക്കും. ശംഖുമുഖത്തേക്കുള്ള ഘോഷയാത്രയിൽ അണി ചേരാനായി തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണു ക്ഷേത്രം, അരകത്ത് ദേവീ ക്ഷേത്രം, ചെറിയ ഉദേശ്വരം മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തും.
വള്ളക്കടവിൽ നിന്നു വിമാനത്താവളത്തിനകത്തു കൂടിയാണ് ഘോഷയാത്ര കടന്നു പോകുന്നത്. ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.
നാളെയാണ് ആറാട്ട് കലശം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

