മലയിൻകീഴ് ∙ വാട്ടർ അതോറിറ്റി പൈപ്ലൈൻ സ്ഥാപിക്കാനായി റോഡരികിൽ എടുത്ത കുഴികൾ നികത്തി കോൺക്രീറ്റ് ചെയ്യാൻ വൈകുന്നത് വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. മലയിൻകീഴ് – പാപ്പനംകോട് റോഡിൽ ആൽത്തറ മുതൽ ചൂഴാറ്റുകോട്ട
വരെയാണ് ഇരുവശവും മാസങ്ങൾക്കു മുൻപ് ജലജീവൻ പദ്ധതി പുതിയ പൈപ്ലൈൻ സ്ഥാപിച്ചത്. വീടുകളിൽ കണക്ഷനും നൽകി.
എന്നാൽ നാലാംകല്ല് മുതൽ മലയം വരെയുള്ള അരക്കിലോമീറ്ററോളം ഭാഗം മാത്രമാണ് കുഴികൾ നികത്തി അതിനു മുകളിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചത്. മലയം മുതൽ ചൂഴാറ്റുകോട്ട
വരെയും നാലാംകല്ല് മുതൽ ആൽത്തറ വരെയും കുഴികൾ നികത്തിയെങ്കിലും കോൺക്രീറ്റ് ചെയ്തില്ല. മലയം മുതൽ ചൂഴാറ്റുകോട്ട
വരെ റോഡിന്റെ ഒരു വശത്ത് കോൺക്രീറ്റ് ചെയ്യാനായി മെറ്റൽ ഇട്ടെങ്കിലും തുടർ പണി നടന്നില്ല.
ശക്തമായ മഴയിൽ മെറ്റൽ ഒഴിച്ചു പോയി പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടു. ഇവിടെ വാഹനങ്ങൾ മറിയാൻ സാധ്യതയേറെ.
കാൽനട യാത്ര പോലും ദുസ്സഹം.
പണി വേഗത്തിലാക്കണമെന്ന ആവശ്യം ഉയരുമ്പോഴും മഴയെ പഴിചാരി ഒഴിഞ്ഞു മാറുകയാണ് അധികൃതർ. വിളവൂർക്കൽ പഞ്ചായത്തിൽ 4 പ്രധാന റോഡുകളിൽ ജലജീവൻ മിഷൻ പ്രകാരം പൈപ്ലൈനുകൾ സ്ഥാപിക്കുന്നതിനും ഇതിനു ശേഷം കോൺക്രീറ്റ് ചെയ്യുന്നതിനും 27 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
എന്നാൽ പൈപ്ലൈനിന്റെ പണികൾ പൂർത്തിയായെങ്കിലും റോഡരികിൽ കുഴിച്ച ഭാഗത്ത് കോൺക്രീറ്റ് ചെയ്യുന്നത് പലയിടത്തും മുടങ്ങി കിടക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

