തിരുവനന്തപുരം ∙ തലസ്ഥാന നഗരത്തിലെ സമാധാനജീവിതത്തിനു ഭീഷണിയായി 14 മാസത്തിനിടയിൽ നടന്നത് 46 കൊലപാതകങ്ങൾ. വ്യക്തി വൈരാഗ്യവും സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുമാണ് പകുതിയിലേറെ കൊലപാതകങ്ങൾക്കും കാരണം.
ഞായറാഴ്ച രാത്രി കരമനയിൽ രണ്ടംഗ സംഘം യുവാവിനെ കുത്തി കൊലപ്പെടുത്തിയതാണ് ഒടുവിലത്തെ സംഭവം. കരമനയിൽ സുഹൃത്തിന്റെ വീട്ടിലെത്തിയ വലിയതുറ കൊച്ചുതോപ്പ് സ്വദേശി ഷിജോയെ (29) കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഈ മാസം നഗരത്തിൽ റജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കൊലപാതകമാണിത്.
വസ്തുവകകൾ എഴുതി നൽകാത്തതിന്റെ വൈരാഗ്യത്തിൽ അമ്മാവനെ പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട അനന്തരവൻ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അതിക്രൂരമായി അടിച്ചു കൊലപ്പെടുത്തിയതാണ് മറ്റൊരു സംഭവം.
കുടപ്പനക്കുന്ന് അമ്പഴംകോട് പ്രണതി റസിഡൻസ് പുതുച്ചിയിൽ പുത്തൻവീട്ടിൽ സുധാകരൻ (81) ആണ് മരിച്ചത്.
സുധാകരന്റെ സഹോദരിയുടെ മകനും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ രാജേഷ്(41) നെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണന്തലയിൽ ലഹരിക്ക് അടിമയായ യുവാവ് സഹോദരിയെ മർദിച്ചു കൊലപ്പെടുത്തിയതാണ് മറ്റൊരു സംഭവം.
പോത്തൻകോട് ചാത്തൻപാട് കൊട്ടുവീട്ടിൽ ഷഹീന(33)യെ ആണ് സഹോദരനും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഷംഷാദ് (44) കരുതിക്കൂട്ടി കൊലപ്പെടുത്തിയത്. കുടിപ്പകയിൽ ആരുടെയെങ്കിലും ജീവൻ പൊലിയുമ്പോൾ മാത്രമാണ് പൊലീസ് ഉണരുന്നത്. ബാറുകളിലുണ്ടായ തർക്കത്തിന്റെ പേരിൽ നഗരത്തിൽ 5 വർഷത്തിനിടെ എഴുപതോളം ആക്രമണങ്ങൾ ഉണ്ടായി.
മൂന്നുപേർ കൊല്ലപ്പെടുകയും പൊലീസ് ഉദ്യോഗസ്ഥരടക്കം 44 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

