തിരുവനന്തപുരം∙ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക് സംഘടിപ്പിക്കുന്ന രാജ്യാന്തര ലൈഫ് സയൻസസ് കോൺക്ലേവ് ആൻഡ് എക്സ്പോയായ ബയോ കണക്റ്റിന്റെ ലോഗോ മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.ഹരികൃഷ്ണൻ, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കേരള ലൈഫ് സെൻസസ് പാർക്ക് സി.ഇ.ഒ ഡോ.കെ.എസ്.
പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 9, 10 തീയതികളിൽ തിരുവനന്തപുരത്തെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിലാണ് ബയോ കണറ്റിന്റെ മൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നത്.
കെഎൽഐപി, ബയോ 360 ലൈഫ് സയൻസസ് പാർക്ക്, കെഎസ്ഐഡിസി എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 700ൽ അധികം പ്രതിനിധികൾ, 100ൽ അധികം എക്സിബിറ്റർമാർ, ഇന്ത്യയിലെയും വിദേശത്തെയും 60ൽ അധികം സ്പീക്കർമാർ എന്നിവരുടെ പങ്കാളിത്തവും ബയോ കണക്ടിന്റെ മൂന്നാം പതിപ്പിന്റെ സവിശേഷതയാണ്.
സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, വ്യവസായ മേഖല, അക്കാദമിക് വിഭാഗം, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ എക്സ്പോകൾക്ക് പുറമെ പുതിയ ഉൽപന്നളുടെ ലോഞ്ചിനും കോൺക്ലേവ് വേദിയാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]