കലാസാഹിത്യ
മത്സരങ്ങൾഇന്നു മുതൽ;
ചെമ്പഴന്തി∙ 171ാം ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിൽ ഗുരുവിന്റെ ദർശനം, കൃതികൾ, ജീവചരിത്രം, സന്ദേശങ്ങൾ എന്നിവയെ ആസ്പദമാക്കി സംഘടിപ്പിച്ചിരിക്കുന്ന കലാസാഹിത്യ മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് ചലച്ചിത്ര പിന്നണി ഗായിക ലൗലി ജനാർദ്ദൻ നിർവഹിക്കും. ശിവഗിരി മഠത്തിലെ സ്വാമി സത്യാനന്ദ തീർഥ അധ്യക്ഷത വഹിക്കും.1ന് സാഹിത്യ മത്സരങ്ങൾ സമാപിക്കും.
8281119121.
സീറ്റൊഴിവ്
തിരുവനന്തപുരം ∙ കേരള–തമിഴ്നാട് അതിർത്തിയിലുള്ള ടി.നാഗപ്പൻ നായർ മെമ്മോറിയൽ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ബി.എഡ് സീറ്റൊഴിവ്. സൗജന്യ താമസ സൗകര്യമുണ്ട്.
കോഴ്സിന് കേരളത്തിൽ അംഗീകാരമുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. 94974 67728, 63855 40326.
സംസ്ഥാന ഫൊട്ടോഗ്രഫി അവാർഡ്
തിരുവനന്തപുരം ∙ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംസ്ഥാന ഫൊട്ടോഗ്രഫി അവാർഡിന് (2021, 2022) സെപ്റ്റംബർ 10 വരെ പൊതുജനങ്ങൾക്ക് അപേക്ഷിക്കാം.
വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.prd.kerala.gov.in
എംഫോർ മാരിറജിസ്ട്രേഷൻഡ്രൈവ്പോത്തൻകോട്
തിരുവനന്തപുരം∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടലായ എം ഫോർ മാരിയുടെ സൗജന്യ റജിസ്ട്രേഷൻ ഡ്രൈവ് ഇന്ന് പോത്തൻകോട് യുപി സ്കൂളിന് സമീപത്തെ അക്ഷയ സെന്ററിൽ നടത്തും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് റജിസ്ട്രേഷൻ ഡ്രൈവ്.ഉപഭോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകൾ സൗജന്യമായി റജിസ്റ്റർ ചെയ്യുന്നതിനൊപ്പം സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യുന്നതിനും അവസരം.
മികച്ച മാച്ച് മേക്കിങ് ആൽഗരിതം എംഫോർ മാരിക്കുണ്ട്. വിവരങ്ങൾക്ക്: 8138900792.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]