തിരുവനന്തപുരം ∙ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ ജനറൽ ആശുപത്രിയിലെ ഡോ.രാജീവ് കുമാറിനെതിരെ പൊലീസ് കേസെടുത്തു. കാട്ടാക്കട
കിള്ളി തൊളിക്കോട്ടുകോണം റസിയ മൻസിലിൽ എസ്.സുമയ്യയുടെ (26) ശരീരത്തിൽ കുടുങ്ങിയ വയർ തിരിച്ചെടുക്കാനുള്ള ചികിത്സ നടത്തുമെന്നും അതിനു കഴിഞ്ഞില്ലെങ്കിൽ നഷ്ടപരിഹാരം നൽകുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
സുമയ്യയുടെ മൊഴിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്. മറ്റുള്ളവരുടെ ജീവനോ വ്യക്തിപരമായ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി, ഗുരുതരമായ പരുക്കേൽപിക്കൽ എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണു ചുമത്തിയത്.
സുമയ്യയും ബന്ധുക്കളും ആരോഗ്യ ഡയറക്ടർ ഡോ.കെ.ജെ.റീനയെ കാണാൻ ഇന്നലെ ഡയറക്ടറേറ്റിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഡയറക്ടർ ഇറക്കിയ പത്രക്കുറിപ്പിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നു പറയുന്നതിനും ജില്ലാ മെഡിക്കൽ ഓഫിസർക്ക് നൽകിയ പരാതിയിൽ എന്തു നടപടി എടുത്തുവെന്നു ചോദിക്കുന്നതിനുമായിരുന്നു ഇത്.
ഡോ.
റീന ഇല്ലാതിരുന്നതിനാൽ അഡിഷനൽ ഡയറക്ടർ ഡോ.ഷിനു എത്തിയാണ് തുടർചികിത്സ സംബന്ധിച്ച ഉറപ്പു നൽകിയത്. 4 ദിവസത്തിനകം കൃത്യമായ മറുപടി നൽകും.
ഡോക്ടർക്ക്പണം നൽകി
ശസ്ത്രക്രിയയ്ക്കു മുന്നോടിയായി ഡോ.രാജീവ് കുമാറിനു പണം നൽകിയെന്നു വെളിപ്പെടുത്തി സുമയ്യയും ബന്ധുക്കളും.
പൊലീസിനു നൽകിയ മൊഴിയിലും ഇതു പറഞ്ഞിട്ടുണ്ട്. നെടുമങ്ങാട്ടുള്ള ഡോ.രാജീവിന്റെ സ്വകാര്യ കൺസൽറ്റിങ് മുറിയിൽ പോയി ശസ്ത്രക്രിയ നേരത്തേയാക്കുന്നതിനു പണം നൽകിയെന്നാണ് മൊഴി.
ഗൈഡ് വയർ ?
രക്തക്കുഴലിന് ഉള്ളിലൂടെ കത്തീറ്ററുകൾ, സ്റ്റെന്റുകൾ തുടങ്ങിയവ എത്തിക്കുന്നതിനുള്ള പാതയായാണ് ഗൈഡ് വയറിനെ ഉപയോഗിക്കുന്നത്.
നേർത്തതും വഴക്കമുള്ളവയുമാണ് ഗൈഡ് വയറുകൾ. അതിനാൽ ഇവ രക്തക്കുഴലുകൾക്കു പരുക്കേൽപിക്കില്ല.
ഉപയോഗശേഷം തിരിച്ചെടുക്കണം. സുമയ്യയുടെ ശരീരത്തിൽ 50 സെന്റിമീറ്റർ ദൈർഘ്യമുള്ള ഗൈഡ് വയർ ഉണ്ടെന്നാണു നിഗമനം.
ഇതു രണ്ടര വർഷമായി ഉള്ളിലുതാണ്.
ജനറൽ ആശുപത്രിയിലെ ചികിത്സപ്പിഴവിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. അന്വേഷണത്തിനു വിദഗ്ധ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നടപടി ഉറപ്പാണ്.
മന്ത്രി വീണാ ജോർജ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]