വെള്ളറട∙ദൂരത്തിന് ആനുപാതിക കലക്ഷനില്ലെന്ന പേരിൽ കെഎസ്ആർടിസി നിർത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കാത്തത് മലയോര നിവാസികളുടെ യാത്രാദുരിതത്തിനു കാരണമാകുന്നു. ഇപ്പോൾ രാത്രിയിൽ ഒരിടത്തേക്കും കെഎസ്ആർടിസി സർവീസുകൾ ഇല്ല.
ആറിലേറെ സ്റ്റേ സർവീസുകൾ ഉണ്ടായിരുന്ന ഡിപ്പോയാണ് വെള്ളറട. ഇപ്പോൾ ഒന്നുപോലുമില്ലാതായി.
അമ്പൂരി ഭാഗത്തേക്ക് വൈകിട്ട് 6.15ന്റെ ബസുപോയാൽ പിന്നീടെത്തുന്നവർ മറ്റു മാർഗം തേടണം. വെള്ളറടയിൽ നിന്നു കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല ഭാഗങ്ങളിലേക്കും രാത്രി 8.20 കഴിഞ്ഞാൽ സർവീസില്ല. നെയ്യാറ്റിൻകരയിലേക്ക് രാത്രി 8.20നും കാട്ടാക്കട, പാറശാല ഭാഗത്തേക്ക് 8നുമാണ് അവസാന ബസ്.
സമാന്തര സർവീസുകളും രാത്രിയിൽ സർവീസ് നടത്തുന്നില്ല. ഓട്ടോറിക്ഷയോ, ടാക്സിയോ, ബൈക്ക് ടാക്സിയോ ആണ് രാത്രിയിൽ യാത്രികർക്ക് ആശ്രയം.
പകലും കെഎസ്ആർടിസി നാമമാത്ര സർവീസുകളാണ് നടത്തുന്നത്.
കൃത്യസമയം പാലിക്കുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ സർവീസുകളെയാണ് ഭൂരിഭാഗം നാട്ടുകാരും ആശ്രയിക്കുന്നത്.കൺസഷൻ ടിക്കറ്റിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾ മാത്രം കെഎസ്ആർടിസിയെ ആശ്രയിക്കുന്നു.തമിഴ്നാട് കോർപറേഷൻ ബസുകൾ സ്റ്റാൻഡിനുള്ളിൽ കയറാത്തതിനാൽ വെള്ളറട ബസ് സ്റ്റാൻഡിന്റെ വെളിയിലാണ് യാത്രികർ ബസ് കാത്തു നിൽക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]