
തിരുവനന്തപുരം∙ കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, കുടപ്പനക്കുന്ന് തിരുമംഗലത്ത് (TC-20/1351(3) PRA-120) അനിൽ .എ ജോൺസൺ (62) അന്തരിച്ചു. സംസ്കാരം ഓഗസ്റ്റ് 2 ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് നാലാഞ്ചിറ ലൂർദ് സെമിത്തേരിയിൽ.
ആരോഗ്യ വകുപ്പിലെ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു.
സോഫ്റ്റ്ബോൾ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് , സംസ്ഥാന സ്പോട്സ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ഇന്ത്യൻ ദേശീയ സോഫ്റ്റ് ബോൾ ടീമിന്റെ പരിശീലകൻ, മാനേജർ, സെലക്ടർ, സോഫ്റ്റ് ബോൾ അന്തരാഷ്ട്ര അംപയർ ഉൾപ്പെടെ വിവിധ രംഗങ്ങളിൽ സേവനം അനുഷ്ടിച്ചിരുന്നു.
ഭാര്യ: ജിജി ജോസഫ്. മക്കൾ: അഞ്ചു ഏയ്ഞ്ചൽ മേരി (യുകെ), ആശിഷ് ജോൺ (പ്രോജക്ട് എഞ്ചിനീയർ, കില).
മരുമക്കൾ: ജോബിഷ് ജോബ് (ദുബായ്), എസ്. സ്റ്റെഫി മോൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]