
തിരുവനന്തപുരം ∙ കരള്‍ പ്രവര്‍ത്തനരഹിതമാകുന്ന അക്യൂട്ട് ലിവര്‍ ഫെയിലിയര്‍ (എഎല്‍എഫ്) ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 40 വയസ്സുകാരി തിരികെ ജീവിതത്തിലേക്ക്. തിരുവനന്തപുരം കിംസ് ഹെല്‍ത്തില്‍ നടത്തിയ ചികിത്സയിലൂടെയാണ് കൊല്ലം സ്വദേശിനിയുടെ കരളിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കിയത്.
മുന്‍പ് കരള്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലാതിരുന്ന ഒരു വ്യക്തിയില്‍ പെട്ടെന്ന് രോഗം കാണപ്പെടുകയും അതുവഴി കരളിന്റെ പ്രവര്‍ത്തനം തകരാറിലാകുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അക്യൂട്ട് ലിവര്‍ ഫെയിലിയര്‍. കരളിലെ കോശങ്ങളെ തകരാറിലാക്കുന്ന ഹെപ്പറ്റൈറ്റിസ് വൈറസുകളാണ് (ഹെപ്പറ്റൈറ്റിസ് എ,ബി,ഇ) അക്യൂട്ട് ലിവര്‍ ഫെയിലിയര്‍ രോഗാവസ്ഥയ്ക്ക് പ്രധാന കാരണം.
മറ്റ് രോഗങ്ങളൊന്നുമില്ലാതിരുന്ന രോഗിയെ ബോധക്ഷയത്തെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്നു നടത്തിയ പരിശോധനയിലാണ് ഹെപ്പറ്റൈറ്റിസ്, കരളിന്റെ തകരാര്‍ മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഹെപ്പാറ്റിക് എന്‍സെഫലോപ്പതി എന്നീ അവസ്ഥകള്‍ കണ്ടെത്തിയത്.
അതീവ ഗുരുതരാവസ്ഥ കണക്കിലെടുത്ത് മെഡിക്കല്‍ ടീം അടിയന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഒരു ഉപാധിയായി പരിഗണിച്ചു. രോഗിയുടെ ഭർത്താവും മകളും കരൾ ദാനം ചെയ്യാൻ തായാറായിരുന്നെങ്കിലും പരിശോധനയിൽ ഇരുവരും കോവിഡ്-19 പോസിറ്റീവ് ആയതിനാല്‍ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.
തുടർന്ന് രോഗിയുടെ ജീവന് രക്ഷിക്കുന്നതിനായി സങ്കീര്‍ണ്ണമായ ചികിത്സാ രീതികളുമായി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചു. രക്തം ശുദ്ധീകരിക്കുന്നതിനായി പത്ത് സൈക്കിള്‍ ഡയാലിസിസും ശരീരത്തില്‍ നിന്ന് വിഷാംശങ്ങളും മറ്റ് ഹാനികരമായ പദാര്‍ത്ഥങ്ങളും നീക്കം ചെയ്യുന്നതിനായി നാല് സൈക്കിള്‍ പ്ലാസ്മ എക്സ്ചേഞ്ചും അടിയന്തരമായി നടത്തി.
തുടര്‍ന്ന് രോഗാവസ്ഥ ഭേദപ്പെടുകയും മഞ്ഞപ്പിത്തം, ഉയര്‍ന്ന അമോണിയ ലെവല്‍, അണുബാധ എന്നിവ നിയന്ത്രണവിധേയമാകുകയും ചെയ്തു.
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വെന്റിലേറ്റര്‍ സഹായം നീക്കുകയും ചെയ്തു. കരളിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായതോടെ രോഗി വീട്ടിലേക്ക് മടങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]