
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര നഗരസഭയുടെ പൊതുശ്മശാനം ‘ശാന്തിയിടം’ സെപ്റ്റംബറിൽ തുറക്കും. എൽപിജിയിൽ പ്രവർത്തിക്കുന്ന പൊതു ശ്മശാനത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ.
നഗരസഭയുടെ പ്ലാവിള വാർഡിലെ മലഞ്ചാണി കടുവാക്കുഴി മലയിൽ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് നിർമാണം. ഒരേക്കർ ഭൂമിയെ 3 തട്ടുകളാക്കി തിരിച്ചാണ് ശ്മശാനം നിർമിക്കുന്നത്. ഏറ്റവും മുകളിലെ തട്ടിൽ ആണ് സംസ്കാരം നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കുക.
രണ്ടും മൂന്നും തട്ടുകളിൽ പാർക്ക്, ഇരിപ്പിടങ്ങൾ, പാർക്കിങ്, അനുസ്മരണ യോഗങ്ങൾ ഉൾപ്പെടെ നടത്താനുള്ള വേദി എന്നിങ്ങനെ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. 4100 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം.
നാലു കെട്ടുകളുടെ മേൽക്കൂര അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് മേൽക്കൂര. മല മുകളിൽ നിന്നുള്ള നഗരത്തിന്റെ വിദൂര കാഴ്ചയും വൈകിട്ട് സൂര്യാസ്തമയവും കാണാനുള്ള വ്യൂ പോയിന്റും നിർമിക്കും.
എൽപിജിയിൽ പ്രവർത്തിക്കുന്ന ഈ പൊതു ശ്മശാനത്തിന്റെ നിർമാണം കഴിഞ്ഞ ഡിസംബർ 11ന് ആണ് ആരംഭിച്ചത്.
95 ലക്ഷം രൂപയാണ് നിർമാണ ചെലവ്. ഈ തുകയിൽ പൂർത്തിയാക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടപ്പ് ബജറ്റിൽ 75 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചിരുന്നു.
വാതക ചിതകളൊരുക്കുന്നതിനായി 40 ലക്ഷം രൂപയാണ് ചെലവ്. എൽപിജി ക്രിമറ്റോറിയം ചേംബർ സ്ഥാപിക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ഒരേ സമയം 2 ചിതകൾ എൽപിജിയിൽ പ്രവർത്തിപ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]