വിഴിഞ്ഞം ∙ അപകടം കയ്യെത്തും ദൂരത്താക്കി വള്ളിച്ചെടികൾ പടർന്നു മൂടി വൈദ്യുത ലൈനുകൾ. വിഴിഞ്ഞം റമസാൻ കുളം റോഡിലാണിത്.
പ്രദേശത്തെ 11 വൈദ്യുത തൂണുകളിലൂടെയാണ് വള്ളിപ്പടർപ്പുകൾ വളർന്നു വൈദ്യുത ലൈനുകളിലേക്ക് വ്യാപിപ്പിച്ചത്. തൂണുകളുടെ താഴ്ഭാഗത്തു നിന്നാണ് വള്ളികൾ മുകളിലേക്ക് നീണ്ടു മേൽ ഭാഗത്തെ ലൈനുകളെയാകെ മൂടിയത്. വള്ളിച്ചെടികളുടെ ഭാരത്താൽ ലൈനുകൾ പലതും അയഞ്ഞ സ്ഥിതിയിലാണ്.
സമീപത്തെ ഹാർബർ ഏരിയ ഗവ യുപിഎസ്, അങ്കണവാടികൾ എന്നിവിടങ്ങളിലേക്കു വിദ്യാർഥികളും മത്സ്യത്തൊഴിലാളികളുൾപ്പെടെയുള്ളവരും യാത്ര ചെയ്യുന്നത് ഇതു വഴിയാണ്. നിശ്ചിത മാസങ്ങളിൽ ലൈനുകളിൽ സ്പർശിച്ചു കിടക്കുന്ന മരച്ചില്ലകളും മറ്റു വെട്ടി നീക്കുന്നതിനു കെഎസ്ഇബി കരാർ ജോലി നടത്താറുളളതാണ്. ഈ ഭാഗത്ത് ഇത്തരം ജോലി കൃത്യ സമയങ്ങളിൽ നടത്താറില്ലാത്തതാണ് ഈ സ്ഥിതിക്കു കാരണമെന്നും ആരോപണമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]