
മനോരമ– ജിയോജിത് സൗജന്യ ഓഹരി– മ്യൂച്ചൽ ഫണ്ട് സെമിനാർ ജൂലൈ 5ന് ടെക്നോപാർക്കിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ മലയാള മനോരമ സമ്പാദ്യം– ജിയോജിത് സൗജന്യ ഓഹരി, മ്യൂച്ചൽ ഫണ്ട് നിക്ഷേപക സെമിനാർ തിരുവനന്തപുരം ടെക്നോപാർക്കിലെ ഫേസ് :1 ട്രാവൻകൂർ ഹാളിൽ ജൂലൈ അഞ്ചിന് രാവിലെ 9.30 ന് നടക്കും. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക ഉദ്ഘാടനം നിർവഹിക്കും. ജിയോജിത് തിരുവനന്തപുരം റീജിയണല്‍ മാനേജർ സുധീർ കുമാർ അധ്യക്ഷത വഹിക്കും. ചീഫ് ഇൻവെസ്റ്റ്മെൻറ് സ്ട്രാറ്റജിസ്റ്റ് ഡോ. വി. കെ. വിജയകുമാർ സെമിനാറിനു നേതൃത്വം നൽകും.
റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യ 100 പേർക്ക് 360 രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ ലഭിക്കും. നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മൽസരവും വിജയികൾക്ക് ജിയോജിത് ഇൻവെസ്റ്റ്മെൻസ് ലിമിറ്റഡ്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും ലഭിക്കും. സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യമുണ്ട്.
ഓഹരി വിപണിയെകുറിച്ച് ഡോ: വി.കെ. വിജയകുമാർ എഴുതിയ പുസ്തകങ്ങൾ മികച്ച ഡിസ്കൗണ്ടിൽ ഇവിടെ വിൽപ്പനയ്ക്ക് ഉണ്ടായിരിക്കും. അന്വേഷണങ്ങൾക്ക് 99958 00068 (ജോമോൻ, സീനിയർ മാനേജർ, ജിയോജിത്, ടെക്നോപാർക്).