
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (30-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്
∙ മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.
∙ കേരളതീരത്തുനിന്നു ജൂൺ ഒന്നു വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.
നേത്ര പരിശോധന ക്യാംപ് നാളെ
വട്ടപ്പാറ∙ എച്ച്എംഎസ് സിഎസ്ഐ മുളങ്കാട് സഭാ ദിനത്തിന്റെ ഭാഗമായി ചർച്ചിൽ നാളെ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാംപും സംഘടിപ്പിക്കും. രാവിലെ 10 മുതൽ 12.30 വരെയാണ് ക്യാംപ്.
സ്കൂൾ ബസ് ഡ്രൈവർമാർക്ക് പരിശീലനം
ആറ്റിങ്ങൽ∙ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ ആർടിഒ സംഘടിപ്പിക്കുന്ന സ്കൂൾ ബസ് ഡ്രൈവർമാർക്കും ജീവനക്കാർക്കുമുള്ള ബോധവൽക്കരണ ക്ലാസ് 31 ന് ആറ്റിങ്ങൽ ആർടി ഓഫിസിൽ വച്ച് നടക്കും. 31 ന് 10 ന് മുതൽ 11 വരെ റജിസ്ട്രേഷനും തുടർന്ന് പരിശീലനവും ആണ് നടക്കുന്നത് . എല്ലാ ബസ് ഡ്രൈവർമാരും അസ്സൽ ലൈസൻസ് കൈവശം വയ്ക്കണമെന്ന് ആർടിഒ മഹേഷ് അറിയിച്ചു.
അധ്യാപക ഒഴിവ്
∙ വെമ്പായം കൊഞ്ചിറ ഗവ.യുപിഎസ്: യുപിഎസ്ടി, എൽപിഎസ്ടി, എൽപിഎസ്ടി അറബിക് (ഫുൾടൈം). കൂടിക്കാഴ്ച നാളെ 10 ന്. ഫോൺ : 9645966624.
∙ തിരുവനന്തപുരം എസ്എംവി ഗവ.മോഡൽ എച്ച്എസ്എസ്: എച്ച്എസ്എസ് – ബോട്ടണി (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), റഷ്യൻ (ജൂനിയർ). കൂടിക്കാഴ്ച ജൂൺ 5 ന് 11 ന്. ഫോൺ : 0471 2330395.
ബാലരാമപുരം∙ വെങ്ങാനൂർ ഭഗവതിനട ഗവ.യുപി സ്കൂളിൽ യുപി വിഭാഗം പാർട്ട് ടൈം ഹിന്ദി. അഭിമുഖം ജൂൺ 2 ന് ഉച്ചയ്ക്ക് നടക്കും.
കല്ലമ്പലം ∙ ആലംകോട് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ: വിഎച്ച്എസ്ഇ വിഭാഗം വൊക്കേഷനൽ ടീച്ചർ ഇൻ ബിസിഎഫ്. കൂടിക്കാഴ്ച ചൊവ്വ 11ന്.
കാട്ടാക്കട ∙ കൊണ്ണിയൂർ സർക്കാർ എൽപി സ്കൂളിൽ അറബി അധ്യാപക ഒഴിവ്.അഭിമുഖം ജൂൺ 5ന് 11ന്.
കിളിമാനൂർ∙ മഞ്ഞപ്പാറ താളിക്കുഴി യുപിഎസ് ഹിന്ദി അധ്യാപകൻ, അഭിമുഖം നാളെ 11 ന്.
വിതുര∙ ചെറ്റച്ചൽ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി മലയാളം, എച്ച്എസ്ടി ഗണിതം, എച്ച്എസ്ടി ഫിസിക്കൽ സയൻസ്, എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം ശനി രാവിലെ 11 ന്.
∙ മണക്കാട് ഗവ.ഫോർട്ട് യുപിഎസ്(സത്രം സ്കൂൾ): എൽപിഎസ്ടി തമിഴ്, യുപിഎസ്ടി തമിഴ്. കൂടിക്കാഴ്ച നാളെ11 ന്.
∙ ചാക്ക ഗവ.യുപിഎസ്: എൽപിഎസ്ടി. കൂടിക്കാഴ്ച ജൂൺ 3 ന് 11 ന്.
മംഗലപുരം ∙ ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി, അറബിക് താൽക്കാലിക ഒഴിവ് . അഭിമുഖം ചൊവ്വ 11ന്. ഫോൺ – 9400431807
∙ തിരുവനന്തപുരം ഗവ ഫോർട് യുപി സ്കൂൾ (സത്രം സ്കൂൾ) : എൽപിഎസ്ടി, യുപിഎസ്ടി വിഭാഗങ്ങളിൽ തമിഴ് അധ്യാപക ഒഴിവ്. അഭിമുഖം 31ന് 11 ന്. ഫോൺ– 9995765419.
വർക്കല∙ ഗവ.മോഡൽ എച്ച്എസ്എസിൽ എച്ച്എസ് മലയാളം, എച്ച്എസ് ടി ഇംഗ്ലിഷ്, യുപിഎസ് ടി, ഫിസിക്കൽ എജ്യുക്കേഷൻ യുപി, ഫുൾ ടൈം ലാംഗ്വേജ് ടീച്ചർ ഹിന്ദി, എഫ് ടിഎം ഒഴിവുകൾ. അഭിമുഖം ഇന്ന് 10.30ന്.
ചെറുന്നിയൂർ∙ താന്നിമൂട് കെജിജിഎൽപി സ്കൂളിൽ എൽപിഎസ്എ ഒഴിവ്. അഭിമുഖം ജൂൺ 4നു 11 മണിക്ക്.
നെടുമങ്ങാട്∙ ആനാട് ഗവ.എൽപിഎസ്: രണ്ട് എൽ.പി.എസ്.എ ഒഴിവുകൾ. അഭിമുഖം 31ന് 10ന് സ്കൂളിൽ. 9495458132.
നെടുമങ്ങാട്∙ നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്കൂൾ: ഫിസിക്കൽ സയൻസ് . അഭിമുഖം ഇന്ന് 10ന് സ്കൂളിൽ. 0472 2812686.