
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം നഗരത്തിൽ 2 ദിവസത്തെ ഗതാഗത നിയന്ത്രണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ രണ്ടു ദിവസത്തെ ഗതാഗത നിയന്ത്രണം. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ച രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2 വരെയുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
∙ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ശംഖുംമുഖം-ചാക്ക-പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി-ആശാൻ സ്ക്വയർ- മ്യൂസിയം-വെള്ളയമ്പലം കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
∙ വെള്ളിയാഴ്ച 6.30 മുതൽ ഉച്ചയ്ക്ക് 2 വരെ കവടിയാർ-വെള്ളയമ്പലം-ആൽത്തറ-ശ്രീമൂലം ക്ലബ്-ഇടപ്പഴിഞ്ഞി-പാങ്ങോട് മിലിറ്ററി ക്യാംപ്-പള്ളിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
∙ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശംഖുംമുഖം വലിയതുറ, പൊന്നറ, കല്ലുംമൂട്-ഈഞ്ചക്കല്‍-അനന്തപുരി ആശുപത്രി-ഈഞ്ചക്കല്‍-മിത്രാനന്ദപുരം-എസ്പി ഫോർട്ട് ശ്രീകണ്ഠേശ്വരം പാർക്ക് തകരപ്പറമ്പ് മേൽപ്പാലം ചൂരക്കാട്ടുപാളയം-തമ്പാനൂർ ഫ്ലൈഓവർ – തൈക്കാട് വഴുതക്കാട്-വെള്ളയമ്പലം റോഡിലും വഴുതക്കാട് മേട്ടുക്കട-തമ്പാനൂർ ഫ്ലൈഓവർ-തമ്പാനൂർ-ഓവർ ബ്രിഡ്ജ് കിഴക്കേകോട്ട-മണക്കാട്-കമലേശ്വരം- അമ്പലത്തറ-തിരുവല്ലം-വാഴമുട്ടം-വെള്ളാർ-കോവളം-പയറുംമൂട്-പുളിങ്കുടി-മുല്ലൂർ-മുക്കോല വരെയുള്ള റോഡിലും തിരുവല്ലം-കുമരിച്ചന്ത കല്ലുമൂട്-ചാക്ക- ഓൾസെയ്ന്റ്സ്-ശംഖുംമുഖം റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
∙ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കും.
∙ റൂട്ടിന് തൊട്ടുമുൻപായി പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തും, ഗതാഗതം വഴിതിരിച്ചു വിടും.
∙ വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം. ആഭ്യന്തര ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ലൈഓവർ, ഈഞ്ചക്കൽ, കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും രാജ്യാന്തര ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ലൈഓവർ, ഈഞ്ചക്കൽ, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകേണ്ടതാണ്.