
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (30-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കർഷകത്തൊഴിലാളി അതിവർഷ ആനുകൂല്യം
തിരുവനന്തപുരം ∙ ജില്ലയിൽ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നു 2018 മാർച്ച് വരെ അതിവർഷാനുകൂല്യത്തിന് അപേക്ഷിക്കുകയും ഒന്നാം ഗഡു ലഭിക്കുകയും ചെയ്തവർക്കുള്ള ബാക്കി തുക ഏപ്രിലിൽ വിതരണം ചെയ്യും. ഒന്നാം ഗഡു വാങ്ങിയശേഷം മരണപ്പെട്ടവരുടെ നോമിനി മരണ സർട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോമിനിയുടെ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകൾ ജില്ലാ ഓഫിസിൽ ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 0471- 2729175
സർട്ടിഫിക്കറ്റ് കൈപ്പറ്റണം
തിരുവനന്തപുരം ∙ 2023-24 വർഷങ്ങളിൽ ദേശീയ–സംസ്ഥാന–ജില്ലാ തലങ്ങളിൽ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് വാങ്ങാത്ത കുട്ടികൾ ഉടൻതന്നെ സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻ അറിയിച്ചു. 9995969902.
കരാട്ടെ പരിശീലനം
തിരുവനന്തപുരം ∙ ഫാമിലി എജ്യുക്കേഷൻ കൗൺസിൽ ഓഫ് ഇന്ത്യ, സ്കൂൾ ഓഫ് കരാട്ടെ, അലാസ്ക വിദ്യാലയം എന്നിവ ചേർന്ന് സൗജന്യ കരാട്ടെ പരിശീലനം നൽകുന്നു. 8891366480.
സൗജന്യ കരാട്ടെ പരിശീലനം
തിരുവനന്തപുരം ∙ ഇന്റർ നാഷനൽ കരാട്ടെ ഓർഗനൈസേഷൻ, ക്യോകുഷിൻ കായ്കാൻ കരാട്ടെയുടെ നേതൃത്വത്തിൽ ഏപ്രിൽ ഒന്ന് മുതൽ 30 വരെ സൗജന്യ കരാട്ടെ പരിശീലനം നടത്തുന്നു.ഫോൺ– 984645608, 94474 98642