തിരുവനന്തപുരം∙ എംഎൽഎ–കൗൺസിലർ അവകാശത്തർക്കത്തിൽപെട്ട ശാസ്തമംഗലത്തെ കോർപറേഷൻ വക കെട്ടിടം ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസിനായി പണികഴിപ്പിച്ചതാണ്.
ഓടു മേഞ്ഞ കെട്ടിടം വി.കെ.പ്രശാന്ത് മേയറായിരിക്കെയാണു പുതുക്കിപ്പണിതത്. താഴത്തെ നിലയിൽ എംഎൽഎ ഓഫിസ്, കൗൺസിലർ ഓഫിസ്, കണ്ടിജൻസി ജീവനക്കാരുടെ വിശ്രമമുറി, ശുചീകരണ സാമഗ്രികൾ സൂക്ഷിക്കാനുള്ള മുറി എന്നിവയാണുള്ളത്.
മുകൾ നിലയിൽ എച്ച്ഐ ഓഫിസ്. മൂന്നാം നിലയിൽ കോൺഫറൻസ് ഹാളുമുണ്ട്.
എംഎൽഎ ഓഫിസ് രണ്ടായി വിഭജിച്ചിരിക്കുന്നു.
റിസപ്ഷനും എംഎൽഎയുടെ കാബിനും. റിസപ്ഷനിൽ എംഎൽഎയുടെ പിഎയും ഓഫിസ് ജീവനക്കാരു.
റിസപ്ഷന്റെ അരികിലൂടെയാണ് കൗൺസിലറുടെ ഓഫിസിലേക്കു കയറേണ്ടത്. ഓഫിസ് മുറിയും ശുചിമുറിയുമാണ് ഇവിടെയുള്ളത്.
ബിജെപിയുടെ തന്നെ മധുസുദനൻനായർ കൗൺസിലറായിരിക്കേ ഓഫിസ് മുറിയിൽ സൗകര്യമില്ലെന്ന പേരിൽ ശുചിമുറിയിൽ അലമാര വച്ച് അതിലാണ് ഓഫിസ് ഫയലുകൾ സൂക്ഷിച്ചിരുന്നത്. മധുസൂദനൻ നായർ ഇതേ വാർഡിലെ താമസക്കാരനായതിനാലും എപ്പോഴും സ്കൂട്ടറിൽ വാർഡിലൂടെ സഞ്ചരിക്കുന്നതിനാലും ഓഫിസ് സ്ഥിരമായി ഉപയോഗിച്ചിരുന്നില്ല.
ആർ.ശ്രീലേഖ താമസിക്കുന്നതു വഴുതക്കാടാണ്.
എന്നാൽ, കോർപറേഷൻ കൗൺസിൽ വാടക നിശ്ചയിച്ചു നൽകിയ കെട്ടിടം ഒഴിയാൻ ആവശ്യപ്പെടേണ്ടതു കൗൺസിലറല്ലെന്നാണു പ്രശാന്തിന്റെ വാദം. കോർപറേഷൻ സെക്രട്ടറിക്കാണ് അധികാരം.
തന്നെയുമല്ല, മാർച്ച് വരെയുള്ള വാടക കൃത്യമായി അടച്ചിട്ടുണ്ടെന്നും പ്രശാന്ത് അവകാശപ്പെടുന്നു. മാസം 872 രൂപ വച്ചാണു പ്രശാന്ത് ഏതാണ്ട് 350 ചതുരശ്രയടിയുള്ള ഓഫിസിനു വാടക നൽകുന്നത്.
എംഎൽഎ ഓഫിസിന്റെ വാടക സർക്കാർ നൽകുന്നില്ല. എന്നാൽ കോർപറേഷന്റെ കെട്ടിടത്തിലാണു പ്രവർത്തനമെങ്കിൽ കൗൺസിലർ വാടക നൽകേണ്ടതില്ല.
സ്വകാര്യ കെട്ടിടം വാടകയ്ക്കെടുത്താൽ മാസം 8000 രൂപ വരെ കോർപറേഷൻ വാടക നൽകും.
ഈ സംവിധാനം ഏർപ്പെടുത്തിയതു താൻ മേയറായിരുന്ന ഭരണസമിതിയാണെന്നും പ്രശാന്ത് വാദിക്കുന്നു. ഒഴിയില്ലെന്നു പ്രശാന്ത് പറയുന്നുണ്ടെങ്കിലും, ഇന്നു കോർപറേഷനിൽ രേഖകൾ പരിശോധിക്കും.
വാടകയ്ക്കു പ്രവർത്തിക്കാൻ ആവശ്യമായ രേഖകൾ ഇല്ലെങ്കിൽ നോട്ടിസ് നൽകും. വാടകയ്ക്കു നൽകിയ തീരുമാനം റദ്ദാക്കാൻ കൗൺസിലിന് അധികാരമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

