തിരുവനന്തപുരം ∙ തലസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന നാവിക സേനാ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഫുൾ ഡ്രസ് റിഹേഴ്സൽ ഇന്ന് ആരംഭിക്കും. ഇന്നും ഡിസംബർ ഒന്നിനുമാണ് റിഹേഴ്സൽ.
ഡിസംബർ 3ന് നടക്കുന്ന നാവികസേനാ ദിനാഘോഷത്തിൽ അവതരിപ്പിക്കുന്ന ചടങ്ങും അഭ്യാസപ്രകടനങ്ങളും എല്ലാം ഉൾപ്പെടുന്നതാണ് ഫുൾഡ്രസ് റിഹേഴ്സൽ. വൈകിട്ട് 4നു ശേഷം ആരംഭിച്ച് 7നു മുൻപു പൂർത്തിയാകും.
നാവികസേനാ ദിനാഘോഷം പരമാവധി 40000 പേർക്കു നേരിട്ടു കാണാനാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് പറഞ്ഞു.
രാഷ്ട്രപതി ദ്രൗപദി മുർമു ഇരിക്കുന്ന പ്രധാന പവിലിയന്റെ ഇടതു ഭാഗത്ത് ക്ഷണിക്കപ്പെട്ട അതിഥികൾക്കുള്ള ഇരിപ്പിടമാണ്.
വലതു ഭാഗത്ത് 8500 പേരെ ഉൾക്കൊള്ളാവുന്ന പവിലിയൻ സജ്ജീകരിച്ചിട്ടുണ്ട്.
നാവികസേന വിതരണം ചെയ്ത പാസുകൾ ഉപയോഗിച്ചു മാത്രമേ ഇവിടേക്കു പ്രവേശനം ഉണ്ടാകൂ. അതിനുശേഷം കണ്ണാന്തുറ പള്ളി മുതൽ വെട്ടുകാട് പള്ളി വരെയുള്ള തീരത്തു നാട്ടുകാർക്കുൾപ്പെടെ നിന്നു കാണാൻ കഴിയും.
ഇവിടെ പരമാവധി 30000 പേർക്കു നിൽക്കാം. പ്രകടനം കാണാനെത്തുന്നവർ കുടയും ശുദ്ധജലവും കരുതണം.
പാർക്കിങ് ഏരിയയിൽ നിന്നു പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ആളുകളെ എത്തിക്കാൻ കെഎസ്ആർടിസി ബസ് ഏർപ്പെടുത്തിയിട്ടുണ്ട്.
വിമാനത്താവളത്തിലേക്കു പോകുന്നവർ വിമാന ടിക്കറ്റ് കാണിച്ചാൽ കടത്തിവിടും. ഡിസംബർ 3ന് വൈകിട്ട് 4.30 മുതൽ 7 മണി വരെയാണു അഭ്യാസ പ്രകടനങ്ങൾ.
രാഷ്ട്രപതി മടങ്ങിപ്പോകുമ്പോൾ രാത്രി എട്ടോടെ ഈഞ്ചയ്ക്കൽ മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. പ്രധാനവേദിയിൽ നടക്കുന്ന ചടങ്ങുകൾ കാണാൻ എൽഇഡി സൗകര്യമുണ്ടാകും.
സുരക്ഷയ്ക്ക് 3500 പൊലീസുകാരെ നിയോഗിക്കും.
പാർക്കിങ് ഗ്രൗണ്ടുകൾ
∙ ആറ്റിങ്ങൽ, പോത്തൻകോട്, ശ്രീകാര്യം ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് – കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ഗ്രൗണ്ട്, കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഗ്രൗണ്ട്
∙ എംസി റോഡ് വഴി വരുന്നവർ– എംജി കോളജ് ഗ്രൗണ്ട്
∙നെടുമങ്ങാട്, പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽ നിന്നുള്ളവർ : കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ട്, സംസ്കൃത കോളജ്, യൂണിവേഴ്സിറ്റി കോളജ്, യൂണിവേഴ്സിറ്റി ക്യാംപസ്, എൽഎംഎസ്. ∙ കാട്ടാക്കട, തിരുമല ഭാഗങ്ങളിൽ നിന്നുള്ളവർ : പൂജപ്പുര ഗ്രൗണ്ട്, വെള്ളയമ്പലം ജിമ്മി ജോർജ് ഗ്രൗണ്ട്, വാട്ടർ അതോറിറ്റി പാർക്കിങ് ഏരിയ.
∙പാറശാല, നെയ്യാറ്റിൻകര, പാപ്പനംകോട്, കരമന ഭാഗങ്ങളിൽ നിന്നുള്ളവർ: കിള്ളിപ്പാലം ബോയ്സ് സ്കൂൾ, ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളജ് ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം
∙കോവളം, പൂന്തുറ, തിരുവല്ലം, പേട്ട, ചാക്ക, ഈഞ്ചയ്ക്കൽ ഭാഗങ്ങളിൽ നിന്നുള്ളവർ : ലൂലു മാൾ, ആനയറ വേൾഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്രം പാർക്കിങ് ഗ്രൗണ്ടുകൾ.
∙വർക്കല, കടയ്ക്കാവൂർ, പെരുമാതുറ ഭാഗങ്ങളിൽ നിന്ന് തീരദേശ റോഡ് വഴി വരുന്നവർ: പുത്തൻതോപ്പ് പള്ളി ഗ്രൗണ്ട്, സെന്റ് സേവ്യേഴ്സ് കോളജ് പാർക്കിങ് ഏരിയ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

