തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ പല കെട്ടിടങ്ങളുടെ ചുമരുകളും കനത്ത മഴ പെയ്താൽ വെള്ളം ഒലിച്ചിറങ്ങുന്ന അവസ്ഥയിൽ. ആശുപത്രിയിലെ പ്രധാന കെട്ടിടത്തിൽ ഉൾപ്പെടെ മഴ എത്തിയാൽ ചുമരിലൂടെ വെള്ളം ഒലിച്ച് ഇറങ്ങുന്ന സ്ഥിതിയാണ്.
പുതിയ ഒപി ബ്ലോക്കിലെ ശുചിമുറികൾക്കു സമീപവും കനത്ത മഴ പെയ്താൽ ചോർച്ചയുണ്ട്. വാർഡ് 6, 14 എന്നിവ ഉൾപ്പെടുന്ന കെട്ടിടത്തിലാണ് കൂടുതലായി ചുമരിലൂടെ വെള്ളം ഒലിച്ച് ഇറങ്ങുന്നത്.
പഴയ കെട്ടിടങ്ങളെ പുതിയ കെട്ടിടങ്ങളുമായി യോജിപ്പിച്ച ഭാഗങ്ങളിലൂടെയും വെള്ളം ഇറങ്ങുന്നുണ്ട്.
ഇതിനൊപ്പം ശക്തമായ മഴയും കാറ്റും ഉണ്ടായാൽ പല വാർഡുകളിലും ജനൽ വഴിയും സൺഷേഡ് വഴിയും വെള്ളം അകത്ത് കയറുന്ന സ്ഥിതിയാണ്. കാലപ്പഴക്കമുള്ള കെട്ടിടങ്ങളാണ് ആശുപത്രിയിൽ ഏറെയും. ഇവ അറ്റകുറ്റപ്പണി നടത്താനായി വർഷം തോറും പണം ചെലവഴിക്കാറുമുണ്ട്.
എന്നിട്ടും മഴക്കാലത്ത് വെള്ളം കെട്ടിടത്തിന് ഉള്ളിൽ ഇറങ്ങുന്നതിന് പരിഹാരം കണ്ടിട്ടില്ല. അറ്റകുറ്റപ്പണിയിലെ വീഴ്ചയും അധികൃത അനാസ്ഥയും മൂലമാണ് പല കെട്ടിടങ്ങളിലും ചോർച്ചയ്ക്കു കാരണമെന്നു രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നു.
ചോർച്ച ശ്രദ്ധയിൽപെട്ടില്ല: അധികൃതർ
ആശുപത്രി കെട്ടിടങ്ങളിൽ വെള്ളം ഇറങ്ങുന്നത് ശ്രദ്ധയിൽപെട്ടില്ലെന്നു അധികൃതർ.
ചോർച്ച വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊതുമരാമത്ത് വകുപ്പിന് ഉപയോഗിച്ച് കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. നിലവിൽ എവിടെയും ചോർച്ച കണ്ടെത്തിയിട്ടില്ല.
ഇത്തരം കാര്യങ്ങൾ പരിശോധിക്കാനായി എല്ലാ ബുധനാഴ്ചയും ആശുപത്രിയിലെ മുഴുവൻ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ചേർന്ന് റൗണ്ട്സ് നടത്താറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഇപ്പോൾ ഉള്ളതായി അറിയില്ലെന്നു അധികൃതർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

