തിരുവനന്തപുരം ∙ നവംബർ 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിൽ നടക്കുന്ന മനോരമ ഹോർത്തൂസിന്റെ ഭാഗമായി മികച്ച കോളജ് ബാൻഡിനെ കണ്ടെത്താൻ റേഡിയോ മാംഗോ സംഘടിപ്പിക്കുന്ന ‘ഡെസിബെൽ’ മത്സരത്തിന്റെ പ്രചാരണം ജില്ലയിൽ പൂർത്തിയായി. വിളപ്പിൽശാല സരസ്വതി ആർട്സ് ആൻഡ് സയൻസ് കോളജ്, മാർ ബസേലിയോസ് എൻജിനീയറിങ് കോളജ്, തുമ്പ സെന്റ് സേവ്യേഴ്സ് കോളജ്, മാൾ ഓഫ് ട്രാവൻകൂർ എന്നിവിടങ്ങളിലാണ് പ്രചാരണ സംഘമെത്തിയത്.
റജിസ്റ്റർ ചെയ്യുന്ന കോളജ് ടീമുകൾക്കായി ഓഡിഷൻ സംഘടിപ്പിക്കും.
ഇതിൽ തിരഞ്ഞെടുക്കപ്പെടുന്ന ബാൻഡിന് ഹോർത്തൂസിന്റെ ഭാഗമായി ‘ഇന്ത്യൻ ഓഷൻ’ ബാൻഡിനൊപ്പം പെർഫോം ചെയ്യാൻ അവസരം ലഭിക്കും. നവംബർ 15ന് ആണ് തിരുവനന്തപുരത്തെ ഓഡിഷൻ. കോഴിക്കോടും കൊച്ചിയും ഓഡിഷൻ വേദികളുണ്ട്.
ബാൻഡുകൾക്ക് ഇഷ്ടപ്പെട്ട ഓഡിഷൻ വേദി തിരഞ്ഞെടുക്കാം.
ഗ്രാൻഡ് ഫിനാലെ 28ന് കൊച്ചി ഡിഎച്ച് ഗ്രൗണ്ടിൽ നടക്കും. ബാൻഡുകൾ റജിസ്റ്റർ ചെയ്യാൻ ക്യുആർ കോഡ് സ്കാൻ ചെയ്യുക, അല്ലെങ്കിൽ റേഡിയോ മാംഗോ പേജ് സന്ദർശിക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

