കോവളം∙വിനോദ സഞ്ചാര സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം. അടുത്ത മാസം ഊട്ടി രാജ്യാന്തര സ്കൂളിൽ നിന്നുള്ള വിദ്യാർഥി സംഘം എത്തുന്നതോടെയാണ് കോവളത്തെ സീസൺ ആരംഭിക്കുന്നത്.എന്നാൽ തീരത്ത് അടിസ്ഥാന സൗകര്യങ്ങളായില്ല.
തകർന്ന നടപ്പാതകളും കൈവരികളുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രാഥമികാവശ്യങ്ങൾക്കും സൗകര്യം കുറവാണ്.
നടപ്പാതകളിലെ വഴി വിളക്കുകൾ കത്തുന്നുണ്ടെങ്കിലും സമീപത്തെ ഇടവഴികൾ രാത്രി ഇരുട്ടിലാവും.
വർഷകാലത്തെ ശക്തമായ തിരയടിയിലാണ് ഹവ്വാ ബീച്ചിലുൾപ്പെടെ നടപ്പാതകൾ തകർന്നത്. കോവളത്തിന്റെ സമഗ്ര വികസനത്തിനുള്ള വലിയ പദ്ധതി പ്രഖ്യാപനം വന്നിട്ടുള്ളതിനാൽ പേരിനുള്ള അറ്റകുറ്റപ്പണികൾ എല്ലാ സീസണു മുൻപായും നടത്താറുണ്ട്.
പിന്നാലെ അവ പൊളിയും.അതേ സമയം സമഗ്ര പദ്ധതി ഇതുവരെയും നടപ്പായിട്ടുമില്ല.
നടപടി തുടങ്ങി: ടൂറിസം വകുപ്പ്
സീസണു മുൻപായി അത്യാവശ്യ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനു നടപടി തുടങ്ങിയെന്ന് ടൂറിസം വകുപ്പ് അധികൃതർ വിശദീകരിച്ചു. ശുചിമുറി സമുച്ചയം നവീകരിക്കുന്നതിനു കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിനോടു ആവശ്യപ്പെട്ടിട്ടുള്ളതായി അധികൃതർ പറഞ്ഞു. തീര സംരക്ഷണത്തിനു ഡയഫ്രം വാൾ ആണ് ഫലപ്രദം എന്ന നിലയ്ക്ക് ഇതു സംബന്ധിച്ച പദ്ധതി രേഖ തയാറാക്കി സമർപ്പിക്കാൻ നിർമിതി കേന്ദ്രത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.ഇതനുസരിച്ചു എസ്റ്റിമേറ്റു തയാറാക്കാൻ ബന്ധപ്പെട്ട ഏജൻസി തീരം സന്ദർശിച്ചുവെന്നും അധികൃതർ വിശദീകരിച്ചു.
സമഗ്ര പദ്ധതി ഉടനില്ല
വിനോദ സഞ്ചാര തീരത്ത് പ്രഖ്യാപിച്ച 96 കോടി രൂപ യുടെ സമഗ്ര വികസന പദ്ധതി ഉടൻ നടപ്പാകില്ലെന്നു സൂചന.പദ്ധതി നടപ്പാക്കാനുള്ള ഭൂമി ലഭ്യതക്കായി കഴിഞ്ഞ മാസം ഭൂവുടമകളുടെ യോഗം വിളിച്ചെങ്കിലും തുടർ നടപടികൾ ആയിട്ടില്ലെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. ഫണ്ടു ലഭ്യതയില്ലായ്മയാണ് തുടർ നടപടികൾ ആരംഭിക്കുന്നതിനു തടസ്സമെന്നാണ് സൂചന.
പരിഹാരമില്ലാതെ പായലും പ്ലാസ്റ്റിക് മാലിന്യവും
ലോക ടൂറിസം ദിനമായകഴിഞ്ഞ ദിവസം കോവളത്തെത്തിയ സഞ്ചാരികളെ വരവേറ്റത് കുളവാഴകളുൾപ്പെട്ട
പായലും പ്ലാസ്റ്റിക് മാലിന്യവും. കനത്ത മഴയെ തുടർന്ന് പൊഴി മുഖങ്ങൾ തുറന്നതാണ് അപ്രതീക്ഷിതമായി കോവളത്തെ എല്ലാ തീരങ്ങളിലും വൻ തോതിൽ കുളവാള പായൽ വന്നടിയാൻ കാരണമെന്നു തീരത്തോടടുത്തവർ പറഞ്ഞു.
ദിനത്തോടനുബന്ധിച്ചു കോവളത്ത് കഴിഞ്ഞ വർഷങ്ങളെ പോലെ ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]