മലയിൻകീഴ് ∙ പഞ്ചായത്ത് മണപ്പുറം വാർഡിൽ ഉൾപ്പെടുന്ന മണപ്പുറം – കാറക്കോണം റോഡ് ടാർ ചെയ്തു പിറ്റേന്നു പൊളിഞ്ഞിളകി. തകർന്നു കിടന്ന റോഡിന്റെ 500 മീറ്ററോളം ഭാഗം 2 .50 ലക്ഷം മുടങ്ങി കഴിഞ്ഞ ദിവസമാണ് ടാർ ചെയ്തത്.
എന്നാൽ റോഡിന്റെ പലഭാഗത്തും ടാർ ഇളകി കുഴി രൂപപ്പെട്ടു. കുഴികൾ കൃത്യമായി നികത്താതെ ചെറിയ മെറ്റൽ ഉപയോഗിച്ചാണ് ടാർ ചെയ്തതെന്നും ഇതിനു പിന്നിൽ അഴിമതി ഉണ്ടെന്നും പ്രദേശവാസികൾ ആരോപിച്ചു. എന്നാൽ മഴ വെള്ളത്തിന്റെ ശക്തമായ ഒഴുക്കു കാരണമാണ് ടാർ ഇളകാൻ കാരണമെന്നും ഇതു ഉടൻ പരിഹരിക്കുമെന്നും വാർഡ് മെംബറും പഞ്ചായത്ത് പ്രസിഡന്റുമായ എ.വത്സലകുമാരി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]