തിരുവനന്തപുരം ∙ തിരുമല തൃക്കണ്ണാപുരം റോഡ് നവീകരണം നവംബറിൽ പൂർത്തിയാകും. 3600 മീറ്റർ ഉള്ള റോഡ് വീതി കൂട്ടി ആധുനിക ടാറിങ് നടത്തിയാണ് നവീകരിക്കുന്നത്.
മന്ത്രി വി.ശിവൻകുട്ടിയുടെ നിരന്തരം ഉള്ള ഇടപെടലിനെ തുടർന്നാണ് റോഡ് നിർമാണം വേഗത്തിലായത്. പൊതുമരാമത്ത് വകുപ്പ് നിർമാണം നടത്തുന്നത്.
24 കോടിയാണ് നിർമാണ ചെലവ് .ആദ്യഘട്ടത്തിൽ 8 കോടിയും രണ്ടാം ഘട്ടത്തിൽ 12 കോടിയും ചെലവഴിച്ചാണ് നവീകരണം നടത്തുന്നത്. ആദ്യഘട്ടത്തിൽ തൃക്കണ്ണാപുരം പാലം മുതൽ പ്ലാവില ജംക്ഷൻ വരെ റോഡ് വീതി കൂട്ടി ചല്ലി നിരത്തി.
ഓണം കഴിയുന്നതോടെ ഈ ഭാഗത്ത് ടാറിങ് നടത്തും.
റോഡിൽ സ്ഥാപിച്ചിരുന്ന ജലഅതോറിറ്റി പൈപ്പുകൾ വശങ്ങളിലേക്ക് മാറ്റുന്നതിന്റെയും കെഎസ്ഇബിയുടെയും സ്വകാര്യ നെറ്റ് വർക്ക് സർവീസ് കേബിളുകൾ റോഡിന് വശത്തേക്ക് മാറ്റുന്നതിന്റെയും ജോലികൾ പുരോഗമിക്കുന്നു. പൈപ്പുകൾ മാറ്റാനായി ജലഅതോറിറ്റിക്ക് രണ്ടരക്കോടിയും കേബിളുകൾ മാറ്റാനായി കെഎസ്ഇബിക്ക് ഒന്നരക്കോടിയും നൽകിയതായി പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്ലാവില വരെയുള്ള ടാറിങ് പൂർത്തിയാക്കുന്നത് ഒപ്പം രണ്ടാംഘട്ട അനുബന്ധ ജോലികളും ആരംഭിക്കും.നവംബറിൽ റോഡ് നവീകരണം പൂർത്തിയാക്കി തുറന്ന് നൽകാനാണ് ആലോചന.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]