നാഗർകോവിൽ∙ ടൗൺ റെയിൽവേ സ്റ്റേഷനിൽ ചെന്നൈ എഗ്മൂർ–കൊല്ലം അനന്തപുരി എക്സ്പ്രസ് ട്രെയിൻ നിറുത്തുന്നതിന്റെ സമയ ദൈർഘ്യം വർധിപ്പിക്കണം എന്ന ആവശ്യമുയരുന്നു. കന്യാകുമാരി ജില്ലയിൽ നിന്നുള്ളവർ ചെന്നൈക്കു പോകുന്നതിനു പ്രധാനമായി ആശ്രയിക്കുന്ന 2 ട്രെയിനുകളാണു ചെന്നൈ–കന്യാകുമാരി എക്സ്പ്രസും, അനന്തപുരി എക്സ്പ്രസ് ട്രെയിനും. കന്യാകുമാരി എക്സ്പ്രസ് ട്രെയിൻ നാഗർകോവിൽ ജംക്ഷൻ വഴിയും അനന്തപുരി ജംക്ഷനിൽ പോകാതെ ടൗൺ സ്റ്റേഷൻ വഴിയുമാണ് സർവീസ് നടത്തി വരുന്നത്.
നിലവിൽ അനന്തപുരി എക്സ്പ്രസ് ട്രെയിൻ ഇരു മാർഗങ്ങളിലും നാഗർകോവിൽ ടൗൺ സ്റ്റേഷനിൽ 3 മിനിറ്റ് മാത്രമാണ് നിർത്തി പോകുന്നത്. രാവിലെ തിരുവനന്തപുരത്തേക്കു പോകേണ്ട
ഒട്ടേറെ യാത്രക്കാർ ടൗൺ സ്റ്റേഷനിൽ എത്തി ഈ ട്രെയിനിലാണ് യാത്ര ചെയ്യുന്നത്. സ്റ്റേഷനിലെ രണ്ടും മുന്നും പ്ലാറ്റ്ഫോമുകളിലാണ് എല്ലാ ട്രെയിനുകളും നിർത്തി വരുന്നത്.
ഇതിനാൽ യാത്രക്കാർ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് ബുദ്ധിമുട്ടിയാണ് 2,3 പ്ലാറ്റ്ഫോമുകളിലേക്കു പോകുന്നത്. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ ടൗണിൽ അനന്തപുരി എക്സ്പ്രസ് ട്രെയിൻ 3 മിനിറ്റിനു പകരം 5 മിനിറ്റ് നിർത്തി പോകണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]