
പാറശാല∙പൊലീസ് വേഷത്തിൽ വ്യാപാരികളെ തട്ടിക്കൊണ്ടുവന്നു പൂട്ടിയിട്ട സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ.
സേലം സ്വദേശി സുരേഷ്കുമാർ ആണ് ഇന്നലെ അറസ്റ്റിലായത്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളായ യൂസഫ്, ജാഫിർ എന്നിവരെ ഭൂമി വിൽപനയ്ക്കെന്ന പേരിൽ വിളിച്ചു വരുത്തി ചൊവ്വ രാവിലെയാണ് മലയാളികളായ ആറംഗ സംഘം തട്ടിക്കൊണ്ടുവന്നത്. ബുധൻ ഉച്ചയോടെയാണ് ഉദിയൻകുളങ്ങര കൊച്ചോട്ടുകോണത്തിനു സമീപം കേസിന്റെ സൂത്രധാരനായ ബിജു എന്നു വിളിക്കുന്ന സന്തോഷിന്റെ വാടക വീട്ടിൽ പൂട്ടിയിട്ട നിലയിൽ ഇവരെ കണ്ടെത്തുന്നത്.
ബിനോയ് അഗസ്റ്റിൻ, അഭിറാം, വിഷ്ണു.എസ് ഗോപൻ, സാമുവൽ തോമസ് എന്നിവരെ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
സന്തോഷിന്റെ നിർദേശപ്രകാരമാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ഇപ്പോഴും പിടിയിലായിട്ടില്ല.
യൂസഫ്, ജാഫിർ എന്നിവരെ വസ്തു വാങ്ങാൻ എത്തുന്നവർ എന്ന പേരിൽ പ്രതികളുടെ മുന്നിൽ എത്തിച്ചത് സുരേഷ്കുമാർ ആയിരുന്നു. കൂടുതൽ പ്രതികൾ ഇല്ലെങ്കിലും വ്യാജ ഐഡന്റിറ്റി കാർഡ്, പൊലീസ് യൂണിഫോം അടക്കം കണ്ടെത്തിയതിനാൽ ഇവ നിർമിച്ചവരെ അടക്കം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]