
തിരുവനന്തപുരം ∙ മലയാള മനോരമ വനിത ‘പൊന്നോണക്കാഴ്ച’ പൂക്കള മത്സരം സെപ്റ്റംബർ 2ന് രാവിലെ 10.30ന്. കൈരളി ജ്വല്ലേഴ്സിന്റെ സഹകരണത്തോടെ നടത്തുന്ന മത്സരത്തിന് തിരുവനന്തപുരം ലുലു മാൾ ആതിഥ്യം വഹിക്കും.
മത്സരത്തിലെ ആദ്യ 3 സ്ഥാനക്കാർക്ക് യഥാക്രമം 20,000, 15,000, 10,000 രൂപയും പ്രോത്സാഹന സമ്മാനമായി 5 ടീമിന് 5,000 രൂപ വീതവും, കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികളുടെ ഒരു ടീമിനും, വനിതകൾ മാത്രമുള്ള ഒരു ടീമിനും 5,000 രൂപ വീതവും സമ്മാനമായി നൽകും. മത്സരത്തിൽ സമ്മാനം ലഭിക്കാത്ത മറ്റ് എല്ലാ ടീമുകൾക്കും 1,000 രൂപ വീതം പ്രോത്സാഹന സമ്മാനവും, ടീം ക്യാപ്റ്റന്മാർക്ക് 6 മാസത്തേക്ക് വനിത മാസിക സൗജന്യമായും ലഭിക്കും.
ലുലു മാളിലെ പൂക്കള മത്സര വേദിയായ ഗ്രാന്റ് എട്രിയമിൽ എത്തുന്ന കാണികളിൽ നിന്നു കൂപ്പൺ നറുക്കെടുപ്പിലൂടെ 50 പേർക്ക് ആറു മാസത്തേക്ക് വനിത മാസികയും സൗജന്യമായി സമ്മാനമായി നൽകും.
5 പേർ അടങ്ങിയ ടീമിന് പൂക്കള മത്സരത്തിൽ പങ്കെടുക്കാം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 30 ടീമിനു മാത്രമേ മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ.
താൽപര്യമുള്ളവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. ലുലു മാളിൽ പ്രവർത്തിക്കുന്ന റീട്ടെയ്ൽ ഷോപ്പുകൾക്കും അവരവരുടെ ഷോപ്പുകളിൽ തന്നെ പൂക്കളം ഇട്ട് ഈ മത്സരത്തിൽ പങ്കെടുക്കാം.
ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന 3 സ്ഥാനക്കാർക്ക് യഥാക്രമം 10,000, 7,000, 5,000 രൂപയും സമ്മാനമായി നൽകും. പ്രോത്സാഹന സമ്മാനമായി 7 ഷോപ്പുകൾക്ക് ആയിരം രൂപ വീതം സമ്മാനവും നൽകും.
റജിസ്ട്രേഷന്
കൂടുതൽ വിവരങ്ങൾക്കും സൗജന്യ റജിസ്ട്രേഷനുമായി 9446220919 എന്ന നമ്പറിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9.30നും വൈകിട്ട് 5.30നും ഇടയിൽ വിളിക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]