
പാലോട്∙ഓണക്കാലത്ത് വിറ്റഴിക്കാൻ വലിയ തോതിൽ വാടക വീട്ടിൽ ചാരായ വാറ്റ് നടത്തിയ യുവാവിനെ 250 ലീറ്റർ കോടയും 12 കുപ്പി ചാരായവും നാടൻ തോക്കുമായി പിടികൂടി. പെരിങ്ങമ്മല താന്നിമൂട് തടത്തരികത്ത് വീട്ടിൽ നൗഷാദ്(42) ആണ് പിടിയിലായത്. പാലോട് കരിമൺകോട് ഊരാളിക്കോണത്ത് കുടുംബ സമേതം താമസിക്കുന്ന വീട്ടിൽ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നെടുമങ്ങാട് റേഞ്ച് എക്സൈസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു.
റെയ്ഡ് സമയത്ത് പ്രതി വാടക വീട്ടിൽ വാറ്റുകയായിരുന്നു.
വാടകയ്ക്ക് വീടെടുത്തു ചാരായം വാറ്റുകയും പിടിയിലാകുമ്പോൾ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി വീണ്ടും പുതിയ വീട് എടുത്തു വാറ്റുകയുമാണ് ഇയാളുടെ സ്ഥിരം പരിപാടിയെന്നും സമാനമായ കേസിൽ ഇതിനു മുൻപും നൗഷാദ് പിടിയിലായിട്ടുണ്ടെന്നും എക്സൈസ് സംഘം പറയുന്നു. ഒരാഴ്ചയോളമായി പ്രദേശത്ത് ചാരായ ഗന്ധം പരന്നതോടെയാണ് നാട്ടുകാർ വാർഡ് മെംബർ ഷെഹനാസിനെയും പൊതുപ്രവർത്തകരെയും അറിയിച്ചത്.
തുടർന്ന് എല്ലാരും ചേർന്നു നടത്തിയ നിരീക്ഷണത്തിലാണ് സംഭവം വെളിച്ചത്തായത്. പിടിച്ചെടുത്ത തോക്ക് പൊലീസിന് കൈമാറും.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
സമാനമായ കേസുകൾ മുൻപും
പാലോട്∙ നൗഷാദിന്റെ വാടക വീട്ടിലെ വാറ്റ് മുൻപും അനവധി തവണ ഉണ്ടാവുകയും എക്സൈസ്, പൊലീസ് പിടിയിലാവുകയും ചെയ്തിട്ടുണ്ട്. പാലോട് പാപ്പനംകോട്, വട്ടിയൂർക്കാവ്, താന്നിമൂട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വാറ്റ് കേസിൽ പിടിച്ചിട്ടുണ്ട്. കൂടാതെ മുക്കുപണ്ടം പണയം വച്ച കേസിലും പിടിയിലായിട്ടുണ്ട്. പ്രതിക്ക് മൃഗവേട്ടയും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]