തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ ശാസ്ത്ര, ഗവേഷണ, വികസന മേഖലകളിലെ നേട്ടങ്ങളെയും സാധ്യതകളെയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഗവേഷണ, വികസന ഉച്ചകോടി സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിലാണ് സംസ്ഥാന ചരിത്രത്തിലാദ്യമായി ഇത്തരത്തിലൊരു ഉച്ചകോടി സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിക്കുന്ന ഉച്ചകോടി ഓഗസ്റ്റ് 7ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ഗവേഷണ, വ്യവസായ, നയ രൂപീകരണ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
ഗവേഷണ, വികസന മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളെയും നിക്ഷേപകരെയും ഒരേ വേദിയിൽ കൊണ്ടുവരാൻ ഉച്ചകോടിയിലൂടെ സാധിക്കുമെന്ന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.പി.സുധീർ പറഞ്ഞു.
ഗവേഷണങ്ങൾ പ്രായോഗികവും ഫലപ്രദവുമാക്കുന്നതിലാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, ഗവേഷകരുടെ ആശയങ്ങൾ ലാബിൽ നിന്ന് യാഥാർഥ്യത്തിലേക്കും, പിന്നെ ഉപയോക്താക്കളിലേക്കും എത്തിക്കുന്നതിനുള്ള വേദി കൂടിയാണ് ഉച്ചകോടിയെന്നും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. എ.സാബു അഭിപ്രായപ്പെട്ടു.
പ്രമുഖ സ്ഥാപനങ്ങളുടെ ഗവേഷണങ്ങളുടെ പ്രസന്റേഷനുകളും വ്യവസായ പ്രതിനിധികൾ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുന്ന ‘റിവേഴ്സ് പിച്ചിങ്’ സെഷനുകളും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
കേരള സ്റ്റാർട്ടപ് മിഷൻ, കെഎസ്ഐഡിസി, വ്യവസായ ഡയറക്ടറേറ്റ്, സർവകലാശാലകൾ, ഇൻക്യുബേറ്ററുകൾ, എംഎസ്എംഇ സംരഭങ്ങൾ, നിക്ഷേപകർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]