
തിരുവനന്തപുരം ∙ ശാരീരികമോ മറ്റു തടസ്സങ്ങളോ കാരണം യോഗ്യരായ ഒരു വോട്ടറുടെയും വോട്ടവകാശം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ പ്രത്യേക യോഗം വിളിച്ചുചേർത്തു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ (സിഇഒ) അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സംസ്ഥാന ഭിന്നശേഷി കമ്മിഷണർ, സാമൂഹിക നീതി വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, വിവിധ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്രതിനിധികൾ, ഭിന്നശേഷി സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
‘ഭിന്നശേഷി സൗഹൃദമായ സമ്മതിദാനാവകാശം രേഖപ്പെടുത്തൽ’ എന്ന ആശയത്തെ ആസ്പദമാക്കി ഏകദിന വർക്ഷോപ് സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകൾ, ആശയങ്ങൾ, നിർദേശങ്ങൾ എന്നിവ ചർച്ച ചെയ്തു.
ഏകദിന വർക്ഷോപ്പിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയം, ജില്ലാ കലക്ടർമാർ, സ്പെഷൽ സ്കൂളുകൾ, വീൽചെയർ ഉപയോക്താക്കളെ പ്രതിനിധീകരിക്കുന്ന സംഘടനകൾ എന്നിവയുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തും. ബൂത്ത് ലെവൽ ഓഫിസർമാർ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായി, തിരഞ്ഞെടുപ്പുകളുടെ ആക്സസിബിലിറ്റി ഉറപ്പാക്കാൻ ആവശ്യമായതും സംവേദനാത്മകവുമായ പരിശീലന പരിപാടികൾ ക്രമീകരിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]