
തിരുവനന്തപുരം ∙ പിഎം കുസും പദ്ധതികളുമായി ബന്ധപ്പെട്ട് അനർട്ട് നടത്തിയ അഴിമതികൾ അന്വേഷിക്കണമെന്നും സിഇഒയെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരം ലോ കോളജ് ജംക്ഷനിലുള്ള അനർട്ട് ഓഫിസ് ഉപരോധിച്ചു. കർഷകർക്ക് സൗജന്യമായി സോളർ പമ്പ് സ്ഥാപിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയായ പിഎം കുസുമിൽ 100 കോടിയോളം രൂപയുടെ അഴിമതി നടന്നതിന്റെ അടിസ്ഥാനത്തിൽ സിഇഒയെ പുറത്താക്കി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ രജിത്ത് രവീന്ദ്രൻ, അഫ്സൽ, ജില്ലാ വൈസ് പ്രസിഡന്റ് സുൽഫി, ബാലരാമപുരം ജില്ലാ സെക്രട്ടറി ഗോകുൽ ശങ്കർ, അർജുൻ മണ്ണന്തല, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എൽ.എസ്.അനന്തു, മണ്ഡലം പ്രസിഡന്റുമാരായ പട്ടം വിഷ്ണു, ചന്ദ്രലേഖ, രഞ്ജിത്ത് കുന്നുകുഴി, കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി അഖിൽ വട്ടിയൂർകാവ്, അനന്ദുകൃഷ്ണൻ, ഗോകുൽ മണികണ്ടശ്വരം എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]