
വിഴിഞ്ഞം∙മദ്യ ലഹരിയിൽ എത്തി മർദിച്ചതു സംബന്ധിച്ചു വനിത കമ്മിഷനിൽ പരാതി നൽകിയ വൈരാഗ്യത്തിനു ഭാര്യയെ ചുറ്റിക കൊണ്ട് ആക്രമിച്ചു കാലൊടിച്ചെന്നു പരാതി. മർദന വിവരം പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിയും. കേസിൽ ഭർത്താവ് വിഴിഞ്ഞം പൊലീസ് പിടിയിലായി. വെണ്ണിയൂർ വവ്വാമ്മൂല ചരുവിള വീട്ടിൽ രാജേഷ് തമ്പിയെ(43) ആണ് അറസ്റ്റ് ചെയ്തതെന്നു വിഴിഞ്ഞം എസ്ഐ എം.പ്രശാന്ത് അറിയിച്ചു.
മദ്യപിച്ചെത്തി നിരന്തരം തന്നെ മർദിക്കുന്നതു സംബന്ധിച്ചാണ് ഭാര്യ വനിത കമ്മിഷനിൽ പരാതി നൽകിയത്.
ഇതിനെ തുടർന്ന് 25ന് ആണ് പ്രതി ചുറ്റിക ഉപയോഗിച്ചു മുതുകിലും ഇരു കാലുകളിലും അടിച്ചതത്രേ. ഇതിൽ വലതു കാലിനു പൊട്ടലുണ്ടായെന്നും പൊലീസ് അറിയിച്ചു. ചികിത്സയ്ക്കായി ഡോക്ടർക്കു മുന്നിൽ എത്തിച്ചപ്പോൾ അടിച്ച വിവരം പറഞ്ഞാൽ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
പ്രതിയെ കോടതിയിൽ ഹാജരാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]