
ഓട്ടോറിക്ഷക്കാർ അമിതനിരക്ക് ഈടാക്കുന്നതായി പരാതി; കന്യാകുമാരിയിൽ പ്രീപെയ്ഡ് ബൂത്തിന് ആവശ്യക്കാരേറെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കന്യാകുമാരി∙ ഓട്ടോറിക്ഷക്കാർ അമിത നിരക്ക് ഈടാക്കുന്നത് തടയാൻ റെയിൽവേ സ്റ്റേഷനിൽ പൊലീസിന്റെ പ്രീപെയ്ഡ് ബൂത്ത് സജ്ജമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. കന്യാകുമാരിയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ അമിത നിരക്ക് ഈടാക്കുന്നതായി യാത്രക്കാർക്ക് പരാതിയുണ്ട്.റെയിൽവേ സ്റ്റേഷനിൽ നിന്നു തൊട്ടടുത്ത സ്ഥലത്തേക്കു പോയാലും മിനിമം നിരക്ക് 100 രൂപയാണ്. ടൗണിലെ ഓട്ടോറിക്ഷകൾ മീറ്റർ പ്രവർത്തിപ്പിക്കാറില്ല.
വിനോദ സഞ്ചാരികളും കന്യാകുമാരിയിൽ ജോലി ചെയ്യുന്ന അതിഥി തസംസ്ഥാനക്കാരായ തൊഴിലാളികളുമാണ് ഓട്ടോറിക്ഷക്കാരുടെ ചൂഷണത്തിന് ഇരയാവുന്നത്.രാത്രി 10നു ശേഷം വരുന്ന ട്രെയിനുകളിലെ യാത്രക്കാരിൽ നിന്ന് കൊള്ള നിരക്കാണ് വാങ്ങുന്നത്.അമിത നിരക്ക് തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പൊലീസിന്റെ പ്രീപെയ്ഡ് ബൂത്ത് സഹായകമാകുമെന്നാണ് യാത്രക്കാർ പറയുന്നത്.