
ചിറയന്‍കീഴ് ബൈജു വധം: നാല് പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും
തിരുവനന്തപുരം∙ ചിറയിന്‍കീഴ് ബൈജു വധക്കേസില്‍ നാല് പ്രതികള്‍ക്കും ജീവപര്യന്ത്യം തടവും 6.25 ലക്ഷം രൂപ പിഴയും ശിക്ഷ. ചിറയിന്‍കീഴ് സ്വദേശികളായ അജി (59), സുരേഷ് (53, സഞ്ചു (43), ഷാജി (42) എന്നിവരെയാണ് ശിക്ഷിച്ചത്.
പ്രതികള്‍ പിഴ ഒടുക്കുന്ന സാഹചര്യത്തില്‍ 4 ലക്ഷം രൂപ കൊല്ലപ്പെട്ട ബൈജുവിന്റെ മാതാപിതാക്കള്‍ക്കും ഒരു ലക്ഷം രൂപ സംഭവത്തില്‍ പരുക്കേറ്റ പതിനൊന്നാം സാക്ഷി സുധീഷിനും അന്‍പതിനായിരം രൂപ പരുക്കേറ്റ സുരേഷ് കുമാറിനും നല്കാന് തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സിജു ഷെയ്ഖ് ഉത്തരവിട്ടു.
കൊല്ലപ്പെട്ട ബൈജു
2007 ഏപ്രില്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം.
സുധീഷിന്റെ സഹോദരിയായ ലൗലിയെക്കുറിച്ച് രണ്ടാം പ്രതിയായ സുരേഷ് അപവാദം പറയുന്നതു തടയാന്‍ ശ്രമിച്ചതാണ് തുടക്കം. തുടര്‍ന്ന് പ്രതികള്‍ സുധീഷിനെയും പിതാവ് സുരേഷിനെയും ആക്രമിച്ചു.
ഇതു തടയുന്നതിനിടെയാണ് സുധീഷിന്റെ സുഹൃത്തായ ബൈജുവിനെ കുത്തികൊലപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.എസ്.രാജേഷ് ഹാജരായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]