തിരഞ്ഞെടുപ്പ് താൽക്കാലികമായി തടഞ്ഞ് കോടതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കേരള പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷന്റെ 2025-28 തിരഞ്ഞെടുപ്പ് താൽക്കാലികമായി മരവിപ്പിച്ച് കോടതി. നാലാം അഡിഷനൽ മുൻസിഫ് കോടതിയാണ് താൽക്കാലികമായി തിരഞ്ഞെടുപ്പ് മരവിപ്പിച്ച് എതിർകക്ഷികൾക്ക് നോട്ടിസ് അയക്കാൻ ഉത്തരവായത്.
തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശി അഡോൾഫ് ഫ്രെഡി ലോപ്പസ്, കണ്ണൂർ സ്വദേശികളായ എം. പി. രമേശൻ, മമ്പറം പി. മാധവൻ എന്നിവർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. സംഘടനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നാസ്സർ ഇടരിക്കോട്, ജനറൽ സെക്രട്ടറി കൊല്ലം മണി എന്നിവരെ പുതിയതായി ചുമതല ഏൽക്കുന്നതിൽ നിന്ന് വിലക്കിയ കോടതി ഇരുവരും അടക്കമുളള എതിർകക്ഷികൾക്ക് നോട്ടിസ് അയയ്ക്കാനും ഉത്തരവായി.