
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (29-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
മെഡിക്കൽ ഓഫിസർ ഒഴിവ്
തിരുവനന്തപുരം ∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഇഎസ്ഐ സ്ഥാപനങ്ങളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫിസർമാരുടെ ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ (പരമാവധി ഒരു വർഷം) നിയമനം നടത്തുന്നു.കൊല്ലം പോളയത്തോടുള്ള റീജനൽ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ഏപ്രിൽ 4ന് രാവിലെ 10 മുതൽ അഭിമുഖം നടക്കും. നിയമനം ലഭിക്കുന്നവർ മേൽപറഞ്ഞ ദക്ഷിണമേഖലാ ജില്ലകളിലെ ഏതു സ്ഥാപനത്തിലും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.
ഇടയ സംഗമം സമ്മേളനം
തിരുവനന്തപുരം ∙ അഖിലേന്ത്യ ഇടയ സംഗമത്തിന്റെ പത്തൊൻപതാം സമ്മേളനം 31ന് 10ന് കവടിയാർ സാൽവേഷൻ ആർമി ജോൺസൺ ഹാളിൽ നടക്കും.
മാസപ്പിറവി കണ്ടാൽ അറിയിക്കണം
തിരുവനന്തപുരം∙ ശവ്വാൽ മാസപ്പിറവി സംബന്ധിച്ച ഏകീകരിച്ച തീരുമാനമെടുക്കാൻ വിവിധ ജമാ അത്തുകളിലെ ഇമാമുമാരുടേയും മഹല്ല് ഭാരവാഹികളുടെയും യോഗം ഞായറാഴ്ച വൈകിട്ട് 6.30ന് പാളയം ജുമാ മസ്ജിദിൽ ചേരുമെന്ന് ഇമാം ഡോ. വി.പി.സുഹൈബ് മൗലവി അറിയിച്ചു. മാസപ്പിറവി കാണുന്നവർ 0471 2475924, 96055 61702 എന്ന നമ്പരുകളിൽ അറിയിക്കണമെന്നും ഇമാം അറിയിച്ചു.
∙ ഞായറാഴ്ച മാസപ്പിറവി കാണുന്നവർ 94473 04327, 94476 55270, 97456 82586 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂർ വി.എം.അബ്ദുല്ല മൗലവി, നായിബ് ഖാസിമാരായ കെ.കെ.സുലൈമാൻ മൗലവി, എ.ആബിദ് മൗലവി എന്നിവർ അറിയിച്ചു.
∙മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഈദുൽ ഫിത്തർ സംബന്ധിച്ച് ഏകോപിച്ച തീരുമാനം പ്രഖ്യാപിക്കുന്നതിന് തലസ്ഥാനത്തെ ഇമാമുമാരുടേയും മഹല്ല് ഭാരവാഹികളുടെയും സംയുക്ത യോഗം തിരുവനന്തപുരം വലിയ ഖാസിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച വൈകിട്ട് 6.30ന് മണക്കാട് വലിയ പളളിയിൽ നടത്തുമെന്ന് കേരള ഖത്തീബ്സ് ആൻഡ് ഖാസി ഫോറം ജനറൽ സെക്രട്ടറി പാച്ചല്ലൂർ അബ്ദു സലീം മൗലവി അറിയിച്ചു.
റാങ്ക് പട്ടിക കാലാവധി അവസാനിച്ചു
തിരുവനന്തപുരം ∙ ജില്ലയിൽ ആരോഗ്യ വകുപ്പിൽ പട്ടികവർഗക്കാർക്കു മാത്രമുള്ള പ്രത്യേക റിസർവേഷൻ കാറ്റഗറിയിൽ ഫാർമസിസ്റ്റ് ഗ്രേഡ്2 ( കാറ്റഗറി നമ്പർ – 508/2023) തസ്തികയുടെ തിരഞ്ഞെടുപ്പിനായി ജനുവരി 27ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതായി ജില്ലാ ഓഫിസർ അറിയിച്ചു.
പരിശീലന ക്ലാസുകൾ
തിരുവനന്തപുരം ∙ ഗാന്ധി സെന്റർ ഫോർ റൂറൽ ഡവലപ്മെന്റും വൈഎംസിഎയും കേരള ഗാന്ധി സ്മാരകനിധിയും ചേർന്ന് സംഘടിപ്പിക്കുന്ന സ്വദേശി സോപ്പ് ഉൽപന്ന നിർമാണ പരിശീലനം ഏപ്രിൽ 4 മുതൽ 6 വരെയും, കൺസ്യൂമർ ഉൽപന്ന നിർമാണം 7, 8 തീയതികളിലും മില്ലറ്റ് പരിശീലനം 9,10 തീയതികളിലും സെക്രട്ടേറിയറ്റിനു സമീപമുള്ള വൈഎംസിഎ ഹാളിൽ നടക്കും.ഭക്ഷ്യ ഉൽപന്ന നിർമാണം 11,12,13നും ചക്ക ഉൽപന്ന നിർമാണം 14 മുതൽ 16 വരെയും കറി മസാലപ്പൊടി നിർമാണം 21, 22നും അച്ചാർ നിർമാണം 23, 24നും കേക്ക് നിർമാണം 25 മുതൽ 27 വരെയും കേക്ക് ഡക്കറേഷൻ 28, 29നും പേപ്പർ ബാഗ് നിർമാണം 30നും മേയ് 1നും ബേക്കറി സ്നാക്സ് നിർമാണം 2 മുതൽ 4 വരെയും ഐസ്ക്രീം ഫ്രൂട്സ് സലാഡ് പുഡിങ് പരിശീലനം 5 മുതൽ 7 വരെയും പ്രകൃതികൃഷി മട്ടുപ്പാവ് കൃഷി പരിശീലനം 8നും 9നും ആണ് നടത്തുന്നത്. ഫോൺ : 94471 54338, 94959 54338.
വൈജ്ഞാനിക പുരസ്കാരം: കൃതികൾ ക്ഷണിച്ചു
തിരുവനന്തപുരം ∙ എൻ.വി.കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം, ഡോ.കെ.എം.ജോർജ് സ്മാരക ഗവേഷണ പുരസ്കാരം (ശാസ്ത്രം/ ശാസ്ത്രേതരം), എം.പി.കുമാരൻ സ്മാരക വിവർത്തന പുരസ്കാരം എന്നിവയ്ക്കായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കൃതികൾ ക്ഷണിച്ചു. മേയ് 31ന് അകം ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം -695003 വിലാസത്തിൽ നേരിട്ടോ, തപാൽ മാർഗമോ ലഭിക്കണം. 9447956162.
അവധിക്കാല പരിശീലനം
വെമ്പായം ∙ നെടുവേലി റൂറൽ കോച്ചിങ് സെന്ററിൽ കുട്ടികൾക്കുള്ള അവധിക്കാല കായിക പരിശീലനം ഏപ്രിൽ 3 ന് ആരംഭിക്കും. ഖോ–ഖോ, കബഡി, ടെന്നിക്കോയ്, അത്ലറ്റിക്സ്, അമ്പെയ്ത്ത് എന്നീ ഇനങ്ങളിൽ പരിശീലനം നൽകും. 3 ന് വൈകിട്ട് 4 ന് നെടുവേലി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ എത്തണം. ഫോൺ: 9846833324