വർക്കല∙ പുനർനിർമാണം പൂർത്തിയാക്കിയ വെട്ടൂർ പഞ്ചായത്ത് അധീനതയിലുള്ള മാർക്കറ്റ് സമുച്ചയം ഉദ്ഘാടന ശേഷം അടച്ചിട്ടു മാസങ്ങൾ പിന്നിടുന്നു. പഞ്ചായത്തിന്റെ വലിയൊരു വരുമാന സ്രോതസ്സ് കൂടിയായ മാർക്കറ്റ് ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ഉദ്ഘാടനം ചെയ്തത്.
വർക്കല കല്ലമ്പലം പാതയിൽ പുത്തൻചന്ത ജംക്ഷനിൽ പ്രവർത്തിക്കുന്ന മാർക്കറ്റിൽ നിന്നു ഏകദേശം അഞ്ചു വർഷം മുൻപ് തന്നെ, നിർമാണത്തിന്റെ പേരിൽ ഒഴിപ്പിക്കപ്പെട്ട മത്സ്യ വിൽപനക്കാർ ഉൾപ്പെടെ കച്ചവടക്കാർ തുടർന്നും സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഇടുങ്ങിയ പുരയിടത്തിൽ തുടരുന്നുണ്ട്.
നിർമാണം നടത്തിയ കെട്ടിടത്തിൽ ഇനിയും ജോലികൾ കൂടി അവശേഷിക്കുന്നു എന്ന കാരണത്താലാണ് തുറക്കാൻ വൈകുന്നത്.
കല്ലമ്പലം, കടയ്ക്കാവൂർ റോഡുകളുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനായി ഏകദേശം 3 കോടിയോളം ചെലവഴിച്ചെന്നാണ് വിവരം. താഴത്തെ നിലയിൽ ഫിഷ് മാർക്കറ്റും മുകളിൽ മറ്റു അനുബന്ധ കച്ചവട
സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കെട്ടിടത്തിലെ നിർമാണ ജോലി പൂർത്തിയാക്കാതെ തട്ടിക്കൂട്ടി ഉദ്ഘാടനം ചെയ്തെന്നാണ് തീരദേശ വികസന വേദി ചെയർമാൻ വെട്ടൂർ ബിനു പറയുന്നത്. പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്ന മാർക്കറ്റിനു മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകാരം ലഭിച്ചില്ലെന്നും ഇക്കാരണത്താലാണ് തുറക്കാൻ വൈകുന്നതെന്നു വെട്ടൂർ പഞ്ചായത്ത് കോൺഗ്രസ് അംഗമായ അസിം ഹുസൈൻ പറഞ്ഞു.
കഴിഞ്ഞ സിപിഎം ഭരണസമിതിയുടെ അവസാന കാലയളവിൽ നടന്ന ഉദ്ഘാടനം തട്ടിക്കൂട്ട് മാത്രമായിരുന്നുവെന്നു പുതിയ ഭരണ സമിതി പ്രസിഡന്റ് എസ്.സുജി അറിയിച്ചു.
ബയോഗ്യാസ് പ്ലാന്റ്, ജലവിതരണ കണക്ഷൻ ഉൾപ്പെടെ ജോലികൾ പൂർണമല്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരവും നേടണം.
സംസ്ഥാന തീരദേശ വികസന കോർപറേഷൻ (കെഎസ് സിഎഡിസി) ചുമതലയിൽ നിർമാണം പൂർത്തിയാക്കിയ ശേഷം പഞ്ചായത്തിന് കൈമാറാതെയാണ് ധൃതിയിൽ അന്നത്തെ സിപിഎം ഭരണസമിതി ഉദ്ഘാടനം നടത്തിയതെന്നും തടസ്സങ്ങൾ നീക്കി മാർക്കറ്റ് വേഗത്തിൽ തുറക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

