തിരുവനന്തപുരം ∙ ബൈബിൾ ഫെയ്ത്ത് മിഷൻ (ബിഎഫ്എം) ആർച്ച് ബിഷപ് റൈറ്റ് റവ. ഡോ.
മോസസ് സ്വാമിദാസ് (75) അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് രണ്ടാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 1 ന് ബിഎഫ്എം ആസ്ഥാനമായ പരശുവയ്ക്കൽ മൗണ്ട് സിനായ്യിൽ നടക്കും. ഭാര്യ: വിമലാ സ്വാമിദാസ്.
മക്കൾ: കേരൻ സഷ്യ മോസസ്, ആനി അക്സ മോസസ്. മരുമക്കൾ: റവ.
സെൽവദാസ് പ്രമോദ് (ബിഷപ് – ബിഎഫ്എം), ഗോൾഡ് യേശുപോൾ (കെമിസ്റ്റ്, കുവൈത്ത്).
1911ൽ അമേരിക്കക്കാരനായ റവ. സാറാ കെ.
ടെയ്ലർ സ്ഥാപിച്ച ബിഎഫ്എമ്മിന്റെ ഇന്ത്യയിലെ 4-ാമത്തെ അധ്യക്ഷനാണ് സ്വാമിദാസ്. ഇന്ത്യയിൽ ആറു സംസ്ഥാനങ്ങളിലായി 200 ലേറെ പള്ളികളുണ്ട്.
സംസ്ഥാന അതിർത്തിയിൽ കന്യാകുമാരി ജില്ലയിലെ നടയ്ക്കാവ് ഇടത്തോപ്പ് കുടുംബാംഗമായ സ്വാമിദാസ് 1976ൽ ബിഎഫ്എം പ്രസിഡന്റായി. 2006ൽ ബിഷപ്പായും 2015ൽ ആർച്ച് ബിഷപ്പായും അവരോധിക്കപ്പെട്ടു.
2005ൽ ദലിത് ബഹുജൻ കമ്മിഷൻ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ പരിവർത്തിത ക്രൈസ്തവരുടെ അവകാശ സമരങ്ങൾക്കായി പ്രവർത്തിച്ചു വരുന്ന കൗൺസിൽ ഓഫ് ദലിത് ക്രിസ്റ്റ്യൻസിന്റെ (സിഡിഎസ്) നേതൃത്വത്തിൽ നടന്ന ഒട്ടേറെ സമരങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു.
ഒട്ടേറെ ഇതര സഭകളുമായി ചേർന്ന് ദലിത് ക്രൈസ്തവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

