വിഴിഞ്ഞം∙മത്സ്യബന്ധന തുറമുഖത്തേക്കുള്ള ശക്തമായ തിരയടി തടയുന്നതിനു വിദഗ്ധ സംഘം നിർദേശിച്ച പദ്ധതി നിർമാണം ഡിസംബർ 15നു ശേഷം തുടങ്ങിയേക്കും. നിർമാണ കരാറുകാരെ കണ്ടെത്തുന്നതിനുള്ള പ്രീ ക്വാളിഫിക്കേഷൻ ടെൻഡർ സമർപ്പണ തീയതി ഇന്ന് അവസാനിക്കുമെന്നു നിർമാണ ചുമതലയുള്ള ഹാർബർ എൻജി.വകുപ്പ് അധികൃതർ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട കാലാവധി കഴിയുന്നതിനു പിന്നാലെ തുടർ നടപടികൾ സ്വീകരിക്കും. പ്രധാന പുലിമുട്ടായ സീവേർഡ് ബ്രേക് വാട്ടർ നീളം കൂട്ടുന്നതാണ് പദ്ധതി.
പുതുക്കിയ പദ്ധതി രേഖയനുസരിച്ചു 45 ഡിഗ്രി ചരിവിൽ 250 മീറ്റർ അധിക ദൂരം പുലിമുട്ടു നിർമിക്കും.
കാലവർഷ കാലത്ത് വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്തേക്ക് വന്നു പോകുന്ന മൗത്ത്(തുറമുഖ പ്രവേശന കവാടം) ഭാഗത്ത് തിരയടി ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി നിർദേശം വന്നത്.
മൺതിട്ട രൂപപ്പെട്ടതിനെ തുടർന്നാണ് ഈ ഭാഗത്ത് തിരയടി ശക്തമാകാൻ കാരണമെന്നു മുൻപേ മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു.
വലിയ തിരയടി കാരണം വള്ളങ്ങൾ പലപ്പോഴും ഈ ഭാഗത്ത് മറിഞ്ഞു പോകുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്.
പരിഹാരമായാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി(വിസിൽ) നേതൃത്വത്തിൽ സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ(സിഡബ്ല്യൂപിആർഎസ്) നേതൃത്വത്തിൽ പഠനം നടത്തി പുതിയ പദ്ധതി നിർദേശിച്ചത്. വിസിൽ ഫണ്ടായ 125 കോടി രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

