ചിറയിൻകീഴ്∙ശാർക്കര ദേവീക്ഷേത്ര പറമ്പിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളുടെ പെരുപ്പത്തിൽ ജനം ഭീതിയിൽ. പുലർച്ചെയും വൈകിട്ടും ക്ഷേത്രത്തിലെത്തുന്നവർക്കും സമീപവാസികൾക്കും തെരുവുനായ്ക്കൾ വൻഭീഷണിയാണ്.
രാത്രികാലങ്ങളിൽ പുറമേയുള്ള ഹോട്ടലുകൾ,പൗൾട്രിഫാമുകൾ എന്നിവിടങ്ങളിൽ നിന്നു ക്ഷേത്രപറമ്പിനു സമീപം വാഹനങ്ങളിലെത്തി ഉപേക്ഷിച്ചുപോകുന്ന ഭക്ഷണാവശിഷ്ടങ്ങളും തെരുവുനായ്ക്കളെ പരിപാലിക്കാനെന്ന നിലയിൽ രാത്രിയിൽ ചിലർ ക്ഷേത്രപറമ്പിലെത്തി നായ്ക്കൾക്കിട്ടു കൊടുക്കുന്ന ഭക്ഷണവും പുറമേനിന്നുള്ള തെരുവുനായ്ക്കളുടെ ആവാസകേന്ദ്രമായി ക്ഷേത്രപറമ്പ് മാറുന്നതിനു കാരണമായിട്ടുണ്ട്. മൂന്നാഴ്ച മുൻപു പുലർച്ചെ അഞ്ചുമണിയോടെ ട്രെയിനിൽ വന്നിറങ്ങിയ അഞ്ചംഗ കുടുംബത്തിനുനേരെ നായ്ക്കൾ പാഞ്ഞടുത്തിരുന്നു. ഗൃഹനാഥൻ ഏറെ ശ്രമപ്പെട്ടാണു കുട്ടികളെയടക്കം രക്ഷപ്പെടുത്തിയത്. സമാനമായ സംഭവം ക്ഷേത്രപറമ്പിലും മാസങ്ങൾക്കു മുൻപു അരങ്ങേറിയിരുന്നു.
ക്ഷേത്ര ഇളംമതിലിനു സമീപം വൈകുന്നേരം കളിച്ചുകൊണ്ടു നിൽക്കുകയായിരുന്ന കുട്ടികളെ തെരുവുനായ്ക്കൾ കൂട്ടത്തോടെ അക്രമിക്കാനെത്തി.
സമീപത്തുണ്ടായിരുന്നവർ യഥാസമയം കണ്ടതുകൊണ്ടുമാത്രമാണ് കുട്ടികളെ രക്ഷപ്പെടുത്താനായത്. ക്ഷേത്രപറമ്പിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റുലൈറ്റുകൾ പ്രവർത്തനരഹിതമായതും ശാർക്കരക്ഷേത്രം ചുറ്റിയുള്ള നായർ കരയോഗം–പണ്ടകശാല റോഡിൽ തെരുവുവിളക്കുകൾ കത്താത്തതും സന്ധ്യമയങ്ങിയാൽ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി ശാർക്കര ക്ഷേത്രപറമ്പും സമീപപാതയും മാറുന്നതിനു വഴിയൊരുക്കി. ദേവസ്വം ബോർഡും ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് അധികൃതരും മുൻകയ്യെടുത്തു തെരുവുനായ്ക്കളുടെ ഭീഷണിക്കെതിരെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണിവിടെ. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

