തിരുവനന്തപുരം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ എല്ലാ വഴിപാടുകളും ഭക്തജനങ്ങൾക്ക് ഓൺലൈനായി ബുക്ക് ചെയ്യാവുന്ന സംവിധാനമൊരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായ കൗണ്ടർ ബില്ലിങ് മൊഡ്യൂളിന്റെ ഉദ്ഘാടനം കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു.
കൗണ്ടർ ബില്ലിങ് മൊഡ്യൂൾ പ്രവർത്തനക്ഷമമായി ഒരു മാസത്തിനു ശേഷം വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.
ആദ്യം മേജർ ക്ഷേത്രങ്ങളിലാണ് സൗകര്യം ലഭ്യമാകുക. ആറു മാസത്തിനു ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ 1252 ക്ഷേത്രങ്ങളിലും സൗകര്യം ലഭ്യമാകും.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമായാണ് എല്ലാ വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം. നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) ചെന്നൈയുടെ സഹായത്തോടെയാണ് ഇതിനായുള്ള സോഫ്റ്റ്വെയർ വികസിപ്പിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.
പി.എസ്.പ്രശാന്ത് അധ്യക്ഷനായ ചടങ്ങിൽ ദേവസ്വം ബോർഡ് അംഗം അഡ്വ. എ.അജികുമാർ സ്വാഗതം പറഞ്ഞു.
ദേവസ്വം ബോർഡ് അംഗം അഡ്വ. പി.ഡി.സന്തോഷ്കുമാർ, കൊട്ടാരക്കര നഗരസഭ ചെയർമാൻ ഉണ്ണികൃഷ്ണ മേനോൻ, ദേവസ്വം ബോർഡ് ചീഫ് ഐടി അഡ്വൈസർ വിനോദ് ഭട്ടതിരിപ്പാട്, എൻഐസി ചെന്നൈ ഡയറക്ടർ കെ.വെങ്കിടേഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
വാർഡ് കൗൺസിലർമാരായ അരുൺ കാടുംകുളം, സബിത സതീഷ്, ചീഫ് എൻജിനീയർ രഞ്ജിത്ത് കെ. ശേഖർ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർമാരായ ഒ.ജി.ബിജു, എം.ജി.മധു, ജി.മുരളീധരൻ പിള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]